ദുർഗകൃഷ്ണ മോഹൻലാലിന്റെ നായിക
July 7, 2018, 9:33 am
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ ദുർഗകൃഷ്ണ നായികയാകും. പൃഥ്വിരാജ് ചിത്രം വിമാനത്തിലൂടെയാണ് ദുർഗ അരങ്ങേറ്റം കുറിച്ചത്. ആശീർവാദ് സിനിമാസ്, മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ്സ്, കോൺഫിഡന്റ് ഗ്രൂപ്പ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി. കുരുവിള, ഡോ. സി.ജെ. റോയ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ആരംഭിക്കും. തിരുവാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ