ബല്ലാലയല്ല ഇനി ഹിരണ്യൻ
July 7, 2018, 2:16 pm
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ ബല്ലാൽ ദേവനായി തിളങ്ങിയ റാണ ദഗുബതി വീണ്ടുമൊരു ചരിത്ര സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. ബ്രഹ്മാണ്ഡ ചിത്രമായാണ് പ്രോജക്ട് അണിയറയിൽ ഒരുങ്ങുന്നത്. ഹിരണ്യകശ്യപ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 180 കോടിയാണത്രേ. പുരാണങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് താരമെത്തുന്നത്. റാണയുടെ അച്ഛനും നിർമ്മാതാവുമായ സുരേഷ് ബാബു നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതു ഗുണശേഖറാണ്. 2019 ആദ്യം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമ എല്ലാ ഇന്ത്യൻ ഭാഷകളിലുമായി റിലീസ് ചെയ്യും. പ്രശസ്ത കലാ സംവിധായകൻ മുകേഷ് സിംഗാണ് ചിത്രത്തിനായി കൂറ്റൻ സെറ്റുകൾ ഒരുക്കുന്നത്.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ