അന്ധയായി വരലക്ഷ്‌മി
July 7, 2018, 2:19 pm
നായികയായും വില്ലത്തിയായും ഒക്കെ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് വരലക്ഷ്മി ശരത് കുമാർ. തന്റെ കരിയറിലെ ഏറ്റവും ചലഞ്ചിംഗായുള്ള ഒരു കഥാപാത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് വര. താരം തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അന്ധയായ പെൺകുട്ടിയായാണ് താരം അഭിനയിക്കുന്നത്. ജെ.കെ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് വര അന്ധയായി എത്തുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങിന്റെ ചിത്രം ഉൾപ്പെടെയാണ് താരത്തിന്റെ പോസ്റ്റ്.

പുതിയ റോൾ ഓർത്ത് താൻ എക്‌സൈറ്റഡാണെന്നും എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും വരലക്ഷ്മി കുറിച്ചിട്ടുണ്ട്. ശ്രീസമരഥ് നിർമ്മിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങൾ ആരൊക്കെയാണെന്നു പുറത്തുവന്നിട്ടില്ല. വിജയ് മുരുകദോസ് ചിത്രമായ സർക്കാരിൽ വില്ലത്തിയായാണ് വരലക്ഷ്മി എത്തുന്നത്. കാർത്തിക്കും മകൻ ഗൗതമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചന്ദ്രമൗലിയിലും വര ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ