'ഒരു യമണ്ടൻ പ്രേമകഥ'യുമായി ദുൽഖർ
July 7, 2018, 3:21 pm
കുറച്ചു നാളുകളായി യുവതാരം ദുൽഖർ സൽമാൻ ഒരു മലയാള ചിത്രത്തിൽ അഭിനയിച്ചിട്ട്. ബോളിവുഡിലടക്കമുള്ള താരത്തിന്റെ തിരക്കു തന്നെയായിരുന്നു അതിന് കാരണം. എന്നാൽ ഇനി ആരാധകർക്ക് പരിഭവമെല്ലാം മാറ്റി വയ്‌ക്കാം. നവാഗതനായ ബി.സി.നൗഫൽ സംവിധാനം ചെയ്യുന്ന 'ഒരു യമണ്ടൻ പ്രേമകഥ'എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ദുൽഖർ.

ഹിറ്റ് തിരക്കഥാകൃത്തുക്കളായ വിഷ്‌ണു ഉണ്ണികൃഷ്‌ണനും ബിബിൻ ജോർജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കേരളത്തിന്റെ ഏതൊരു കോണിലുള്ളയാൾക്കും പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന കഥാപാത്രമാണ് ദുൽഖറിന്റേതെന്ന് ബിബിൻ ജോർജ് പറഞ്ഞു.

ചിത്രത്തിൽ തിരക്കഥാകൃത്തുക്കളായ ഇരുവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. സലിം കുമാർ, സൗബിൻ ഷാഹിർ എന്നിവരാണ് മറ്റ് താരങ്ങൾ. അതേസമയം, നായിക ആരെന്നുള്ള കാര്യത്തിൽ തീരുമാനമായിട്ടില്ല. ജൂലായ് മൂന്നിന് ആരംഭിച്ച സിനിമയുടെ ചിത്രീകരണം കൊച്ചിയിലാണ് പുരോഗമിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ