'ട്രാൻസ്' കരിയറിലെ ഏറ്റവും വലിയ ചിത്രം: ഫഹദ്
July 7, 2018, 4:23 pm
തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് അൻവർ റഷീദിന്റെ സംവിധനത്തിലൊരുങ്ങുന്ന 'ട്രാൻസ്' എന്ന ചിത്രമെന്ന് നടൻ ഫഹദ് ഫാസിൽ. ചിത്രം പ്രേക്ഷകർക്ക് നൽകുന്നത് ഒരു പുതിയ അനുഭവമാകുമെന്നും ഫഹദ് വ്യക്തമാക്കി.

'കൂടുതൽ ഒന്നും ഇപ്പോൾ പറയാറായിട്ടില്ല. 70 ദിവസത്തെ ചിത്രീകരണം ഇനിയും പൂർത്തിയാകാനുണ്ട്. റിലീസിനോട് അടുക്കുമ്പോൾ ഒരുപക്ഷെ ഈ ചിത്രത്തെക്കുറിച്ച് എനിക്കെന്തെങ്കിലും പറയാനായേക്കും'- ഫഹദ് പറഞ്ഞു.

സംവിധായകൻ കൂടിയായ അമൽ നീരദാണ് ട്രാൻസിന്റെ ഛായാഗ്രാഹകൻ. അമൽ തന്നെ സംവിധാനം ചെയ്യുന്ന 'വരത്തൻ' എന്ന ചിത്രത്തിലും ഫഹദാണ് നായകൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.

ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് ഒരുക്കുന്ന ചിത്രം, വിജയ് സേതുപതിക്കും സമാന്തയ്‌ക്കുമൊപ്പമുള്ള തമിഴ് ചിത്രം 'സൂപ്പർ ഡീലക്‌സ്' എന്നിവയാണ് ഈ വർഷം ചിത്രീകരണത്തിനൊരുങ്ങുന്ന മറ്റ് ഫഹദ് ഫാസിൽ ചിത്രങ്ങൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ