അഞ്ജലി മേനോന്റെ അടുത്ത ചിത്രത്തിൽ നായകൻ മോഹൻലാൽ?
July 7, 2018, 4:53 pm
പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തവണ്ണം ഉയരാൻ കഴിയുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് അഞ്ജലി മേനോൻ. യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി മികച്ച ചിത്രങ്ങൾ നൽകാൻ അഞ്ജലിക്ക് കഴിഞ്ഞിട്ടുണ്ട്. ബാംഗ്ളൂർ ഡേയ്‌സ് അതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.

എന്നാൽ ഇപ്പോഴിതാ സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അഞ്ജലി എന്ന തരത്തിൽ വാർത്തകൾ പുറത്തു വരുന്നുണ്ട്. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫർ പൂർത്തിയായതിന് ശേഷമാകും ലാൽ അഞ്ജലി മേനോൻ ചിത്രത്തിൽ അഭിനയിക്കുക. രജപുത്ര രഞ്ജിത്ത് നിർമ്മിക്കുമെന്നല്ലാതെ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

നിലവിൽ, പൃഥ്വിരാജ്, പാർവ്വതി, നസ്രിയ എന്നിവരെ ഒന്നിപ്പിച്ചു കൊണ്ടൊരുക്കുന്ന 'കൂടെ' എന്ന ചിത്രത്തിന്റെ തിരക്കിലാണ് അഞ്ജലി. ജൂലായ് 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ