'ഞാൻ വിജയിച്ചാൽ അവർ അതെന്റെ തന്റേടം ആണെന്ന് പറയും', മമ്മൂട്ടി ചിത്രം 'യാത്ര' ടീസർ
July 8, 2018, 11:34 am
ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം യാത്രയുടെ ടീസറെത്തി. മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രമായ വൈ.എസ്.ആറിനെ അവതരിപ്പിക്കുന്നത്.

54 സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ വൈ.എസ്.ആറായുള്ള മമ്മൂട്ടി പരകായ പ്രവേശം വിസ്‌മയാവഹമാണ്. ടീസറിലെ സംഭാഷണ ശകലത്തിൽ മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്‌തിരിക്കുന്നത്. വളരെ അനായാസകരമായാണ് മെഗാ സ്‌റ്റാറിന്റെ ഡയലോഗ് ഡെലിവറി.

'എനിക്ക് കേൾക്കണം, എനിക്ക് ഈ കടപ്പാ ദേശത്തിനും അപ്പുറം ഉള്ള വീടുകൾ സന്ദർശിക്കണം, എനിക്ക് അവരുടെ കൂടെ യാത്ര ചെയ്യുന്നത് പോലെ തോന്നണം, എനിക്ക് അവരുടെ ഓരോ ഹൃദയമിടിപ്പും അറിയണം, ഞാൻ വിജയിച്ചാൽ അവർ അത് എന്റെ തന്റേടം ആണെന്ന് പറയും, ഞാൻ പരാജയപ്പെട്ടാൽ എന്റെ വിഡ്ഢിത്തരം ആണെന്ന് പറയും, ഈ പദയാത്ര എന്റെ തന്റേടമോ വിഡ്ഢിത്തമോ ചരിത്രം നിശ്ചയിക്കട്ടെ' -വൈ.എസ്.ആറിന്റെ വാക്കുകൾ മഹാനടന്റേതായി മുഴങ്ങുന്നു.2004ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാനായി വൈ.എസ്.ആർ നടത്തിയ 1475 കിലോമീറ്റർ പദയാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മഹി വി.രാഘവാണ് ചിത്രത്തിന്റെ സംവിധായകൻ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ