നിവിൻ-നയൻ ജോഡികൾ ഒന്നിക്കുന്ന ലൗ ആക്ഷൻ ഡ്രാമ 14ന് ആരംഭിക്കും
July 8, 2018, 3:50 pm
നിവിൻ പോളിയെയും നയൻതാരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നടൻ ധ്യാൻ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രം ലൗ ആക്ഷൻ ഡ്രാമയുടെ ചിത്രീകരണം ജൂലായ് 14ന് ആരംഭിക്കും. അജു വർഗീസാണ് ചിത്രം നിർമ്മിക്കുന്നത്.

അജു വർഗീസും ഉർവശിയും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്, മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവിരങ്ങൾ ലഭ്യമായിട്ടില്ല.

കഴിഞ്ഞ വർഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭക്കേണ്ടതായിരുന്നെങ്കിലും താരങ്ങളുടെ ഡേറ്റിന്റെ പ്രശ്‌നം കാരണം നീളുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഈ ചിത്രമെന്നാണ് ഇതേക്കുറിച്ച് നേരത്തെ ധ്യാൻ നൽകിയ വിശദീകരണം. തളത്തിൽ ദിനേശന്റെ കഥാപാത്രവുമായി ചില സാമ്യങ്ങളുണ്ടെങ്കിലും വടക്കുനോക്കിയന്ത്രത്തിന്റെ റീമേക്കല്ല ചിത്രമെന്ന് ധ്യാൻ വ്യക്തമാക്കിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ