'കുട്ടിമാമ'യിൽ ദുർഗ കൃഷ്‌ണ ധ്യാൻ ശ്രീനിവാസിന്റെ നായിക
July 8, 2018, 4:18 pm
വി.എം.വിനു സംവിധാനം ചെയ്യുന്ന ചിത്രം 'കുട്ടിമാമ'യിൽ ദുർഗ കൃഷ്‌ണ ധ്യാൻ ശ്രീനിവാസിന്റെ നായികയാകുന്നു. ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ.നസീറാണ് ചിത്രം നിർമ്മിക്കുന്നത്.

മനോഫ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് വി.എം.വിനുവിന്റ മകൻ വരുണാണ്. പ്രേകുമാർ, കലിംഗ ശശി, ഹരീഷ് കണാരൻ, ബിജു സോപാനം, സുധീർ കരമന, സുരഭി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാ‌ർ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലെ നായികയാണ് ദുർഗ കൃഷ്‌ണ. അതേസമയം, നിവിൻ പോളി, നയൻ താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ലൗ ആക്ഷൻ ഡ്രാമയുടെ തിരക്കിലാണ് ധ്യാൻ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ