സ്വിം സ്യൂ​ട്ടിൽ തി​ള​ങ്ങി മ​നീഷ
July 11, 2018, 1:37 pm
1990​ക​ളിൽ പ്ര​ണ​യ​ത്തി​ന്റെ പ​ര്യാ​യ​മാ​യി​രു​ന്നു മ​നീഷ കൊ​യ്‌​രാ​ള​യു​ടെ മു​ഖം. സി​നി​മ​യിൽ വീ​ണ്ടും സ​ജീ​വ​മാ​കാൻ ഒ​രു​ങ്ങു​ന്ന മ​നീഷ ഇ​ക്കു​റി എ​ത്തു​ന്ന​ത് നീ​ന്തൽ വ​സ്ത്ര​മ​ണി​ഞ്ഞാ​ണ്. സി​നി​മ​യിൽ ഇ​താ​ദ്യ​മാ​യാ​ണ് താ​രം അ​ത്ത​ര​മൊ​രു വേ​ഷ​മി​ടു​ന്ന​ത്. 48​-ാം വ​യ​സി​ലും ഗ്ളാ​മ​റ​സാ​യി അ​ഭി​ന​യി​ക്കാൻ ഒ​രു മ​ടി​യു​മി​ല്ലെ​ന്നാ​ണ് മ​നീഷ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ന​ടി​യെ​ന്ന നി​ല​യിൽ കൂ​ടു​തൽ​സ്വ​ത​ന്ത്ര​യാ​യ​ത് മ​ധ്യ​വ​യ​സി​ലാ​ണ്.

പ​ഴയ പോ​ലെ ഗ്ലാ​മർ വേ​ഷ​ങ്ങ​ളിൽ അ​ഭി​ന​യി​ക്കാൻ ത​യ്യാ​റാ​ണ്. ഏ​റ്റ​വും പു​തിയ ചി​ത്ര​മായ ല​സ്റ്റ് സ്റ്റോ​റീ​സിൽ ജീ​വി​ത​ത്തിൽ ആ​ദ്യ​മാ​യി സ്വിം​സ്യൂ​ട്ടിൽ അ​ഭി​ന​യി​ച്ചു. നാ​ലു ചി​ത്ര​ങ്ങ​ളു​ടെ ഒ​രു പ​ര​മ്പ​ര​യാ​ണ് ല​സ്റ്റ് സ്റ്റോ​റീ​സ്. നീ​ന്ത​ലും സ്വിം​സ്യൂ​ട്ടു​മെ​ല്ലാം എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. എ​ന്നാൽ, ഇ​തി​നു മു​മ്പ് ഒ​രി​ക്കൽ പോ​ലും സ്ക്രീ​നിൽ ആ വേ​ഷം ധ​രി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. ചെ​റു​പ്പ​കാ​ല​ത്ത് സിം സ്യൂ​ട്ട് ധ​രി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടി​ല്ലാ​ത്ത ഞാൻ പി​ന്നെ എ​ന്തി​നാ​ണ് ഈ പ്രാ​യ​ത്തിൽ അ​തു ധ​രി​ക്കു​ന്ന​തെ​ന്നു സം​വി​ധാ​യ​ക​നോ​ടു ചോ​ദി​ച്ചു. സ്‌​ക്രീ​നിൽ ആ​ളു​കൾ ഇ​തു​വ​രെ നി​ങ്ങ​ളെ ഈ വേ​ഷ​ത്തിൽ ക​ണ്ടി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ന​മ്മൾ ഇ​തു ചെ​യ്യ​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യം എ​ന്നെ​യൊ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ടു​ക്കാൻ അ​ദ്ദേ​ഹ​ത്തി​ന് ശ​രി​ക്കും ബു​ദ്ധി​മു​ട്ടേ​ണ്ടി വ​ന്നു. തു​ടർ​ന്നാ​ണ് സ്വിം സ്യൂ​ട്ടി​നാ​യി ഞാൻ ഒ​രു​ങ്ങി​യ​ത്. സി​നി​മാ​ലോ​ക​ത്ത് എ​ത്തി​യി​ട്ട് 27 വർ​ഷ​മാ​യി. ഇ​പ്പോ​ഴും ഓ​രോ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ക്കു​മ്പോൾ ആ​ദ്യ ചി​ത്ര​മാ​ണെ​ന്ന തോ​ന്ന​ലാ​ണു​ള്ള​ത്. യ​ഥാർ​ത്ഥ ജീ​വി​ത​ത്തിൽ എ​നി​ക്ക് നീ​ന്തൽ വ​സ്ത്ര​ങ്ങൾ ധ​രി​ക്കാ​നും നീ​ന്താ​നും വ​ള​രെ ഇ​ഷ്ട​മാ​ണ്. ആ വ​സ്ത്ര​ത്തിൽ വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന എ​നി​ക്കാ​യി ഞാൻ കാ​ത്തി​രി​ക്കു​ന്നു എ​ന്നാ​ണ് മ​നീഷ അ​ഭി​മു​ഖ​ത്തിൽ വ്യ​ക്ത​മാ​ക്കി​യ​ത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ