തായ് ഗുഹയിലെ രക്ഷാദൗത്യം സിനിമയാകുന്നു
July 11, 2018, 3:39 pm
ലോകം പ്രാർത്ഥനയോടെ കാത്തിരുന്ന ഒരു രക്ഷാപ്രവർത്തനം, അതായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ താരങ്ങളേയും പരിശീലകനേയും പുറത്തെത്തിക്കാനായി രക്ഷാസംഘം ചെയ്‌തത്. രക്ഷാപ്രവർത്തനം ഒരു അദ്ഭുതമായി ലോകത്തിന് തോന്നിപ്പിച്ച സന്ദർഭങ്ങളുണ്ട്. മിഥ്യയോ സത്യമോ എന്ന് തിരിച്ചറിയാൻ കഴിയാത്തവ. അങ്ങനെ ഒന്നായിരുന്നു തായ്‌ലൻഡ് ഗുഹയിലെ രക്ഷാപ്രവർത്തനം.

ലോകം പ്രാർത്ഥനയോടെ കാത്തിരുന്ന ആ നിമിഷങ്ങൾ ഇനി വെള്ളിത്തിരയിൽ കാണാം. ജീവൻ പോലും പണയം വച്ച് അവർ നടത്തിയ രക്ഷാപ്രവർത്തനം സിനിമയാക്കാൻ പോകുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്യുയർ ഫ്ലിക്‌സ് എന്റർടെയ്ൻമെന്റ് 300 കോടിയോളം ചിലവഴിച്ചാണ് ചിത്രം നിർമിക്കുന്നത്.

പ്യുയർ ഫ്ലിക്‌സ് എന്റർടെയ്ൻമെന്റിന്റെ സി.ഇ.ഒ മാറ്റ് സ്കോട്ട് രക്ഷാപ്രവർത്തനത്തിന്റെ ദിവസങ്ങളിൽ സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രം സിനിമയാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം നാടകീയത നിറഞ്ഞ രക്ഷാപ്രവർത്തനത്തിന്റെ ഓരോ നിമിഷങ്ങളും കോർത്തിണക്കി ഒരു ഡോക്യുമെന്ററി പുറത്തിറക്കുമെന്ന് ഡിസ്‌കവറി ചാനൽ നേരത്തെ അറിയിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ