ഇനി അധികം വെെകില്ല, രജനീകാന്തിന്റെ 2.0യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
July 11, 2018, 3:53 pm
ആരാധകർ ഏറെ കാലമായി കാത്തിരിക്കുന്ന രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഷങ്കർ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം നവംബർ 29നാണ് തിയേറ്ററുകളിലെത്തുന്നത്. 2010ൽ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗമാണിത്. 450 കോടി രൂപ മുതൽ മുടക്കി ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ അല്ലിരാജയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ സംവിധായകൻ ഷങ്കർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ''ഒടുവിൽ വി.എഫ്.എക്‌സ് ഷോട്ടുകൾ എന്ന് തരുമെന്ന് വി.എഫ്.എ‌ക്‌സ് കമ്പനി ഉറപ്പ് നൽകിയിരിക്കുകയാണ്. ചിത്രം 2018 നവംബർ 29ന് റിലീസ് ചെയ്യും''- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പതിനഞ്ച് ഭാഷകളിലായി ഏഴായിരം തീയേറ്ററുകളിലെത്തുന്ന 2.0, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ്. ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറാണ് വില്ലൻ വേഷം അവതരിപ്പിക്കുന്നത്. എമി ജാക്‌സൺ നായികയാകുന്ന ചിത്രത്തിൽ മലയാളി താരം കലാഭവൻ ഷാജോണും അഭിനയിച്ചിട്ടുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും എ.ആർ. റഹ്മാൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. കലാസംവിധാനം: മുത്തുരാജ്, എഡിറ്റിംഗ്: ആന്റണി, സൗണ്ട് ഡിസൈനിംഗ്: റസൂൽ പൂക്കുട്ടി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ