പോരടായെന്ന് ഗ്രിഗറി പോരെടോയെന്ന് ദുൽഖറും
July 11, 2018, 12:04 pm
പോരടോയെന്ന വാക്കുകൊണ്ട് രണ്ട് താരങ്ങൾ മനോഹരമാക്കിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പ്രേക്ഷക മനസ് കീഴടക്കിയ ദുൽഖർ സൽമാനും ഗ്രിഗറി ജോണുമാണ് വീഡിയോയിലുള്ളത്. ഒരു യമണ്ടൻ പ്രേമ കഥയിലെ ലൊക്കേഷനിലെ ഒഴിവു വേളയാണ് രണ്ടുപേരും ആനന്ദകരമാക്കി മാറ്റിയിരിക്കുന്നത്. പോരടോ എന്ന ആ്ര്രഫർമാർക്ക് അലോയ്ഡ് വീലിനെക്കുറിച്ചാണ് ഇരുവരും പറയുന്നത്. ഗ്രിഗറി മോശം എന്ന അർത്ഥം വരുന്ന 'പോരടോ' എന്ന് പറയുമ്പോൾ കയറി വാ എന്ന അർത്ഥത്തിലെ 'പോരടോ'യാണ് ദുൽഖർ പറയുന്നത്. പിന്നാലെ താരത്തിന്റെ പൊട്ടിച്ചിരിയും കേൾക്കാം. ദുൽഖറിന്റെ വാഹനക്കമ്പം പരസ്യമായ രഹസ്യമാണ്. റോയൽ എൻഫീൽഡ് ബൈക്കുകളിൽ ഉപയോഗിക്കുന്ന അലോയ്ഡ് വീലാണ് പോരടോയെന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ