ഓണ വിപണി: ഗോദ്‌റെജിന് ലക്ഷ്യം ₹200 കോടിയുടെ വില്‌പന
July 12, 2018, 6:14 am
കൊച്ചി: ഓണക്കാലത്ത് 200 കോടി രൂപയുടെ വില്‌പന ലക്ഷ്യമിട്ട് പ്രമുഖ ഗൃഹോപകരണ നിർമ്മാതാക്കളായ ഗോദ്‌റെജ് അപ്ളയൻസസ് പുതിയ പ്രീമിയം ഉത്‌പന്നങ്ങളായ എൻ.എക്‌സ്.ഡബ്ള്യു ഡബിൾ ഡോർ റഫ്രിജറേറ്റർ, ആരോഗ്യകരമായ പാചകത്തിന് സഹായകമായ മൈക്രോവേവ് ഓവന്റെ 11 മോഡലുകൾ, മികച്ച സാങ്കേതികവിദ്യയോട് കൂടിയ ഫുള്ളി ഓട്ടോമാറ്റിക് അല്യൂർ സീരീസ് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീൻ, ഫ്രീസർ - കൂളർ കൺവെർട്ട് ചെസ്‌റ്റ് ഫ്രീസർ, ഇൻവെർട്ടഡ് എ.സി എന്നിവ അവതരിപ്പിച്ചു.
ജൂലായ് 15 മുതൽ ആഗസ്‌റ്ര് 30 വരെ നീളുന്ന ഓണം ഓഫറിലൂടെ സ്‌ക്രാച്ച് ആൻഡ് എസ്.എം.എസ് മുഖേന ഉപഭോക്താക്കൾക്ക് ഒരുലക്ഷം രൂപയുടെ സമ്മാനങ്ങളും നേടാം. ജി.എസ്.ടി സൃഷ്‌ടിച്ച ആഘാതംമൂലം കഴിഞ്ഞ ഓണത്തിന് ഗൃഹോപകരണ വിപണി അഞ്ച് ശതമാനം വില്‌പന നഷ്‌ടം നേരിട്ടുവെന്ന് ഗോദ്‌റജ് അപ്ളയൻസസ് ബിസിനസ് ഹെഡ് കമൽ നന്തി പറഞ്ഞു. ഈ സാഹചര്യത്തിലും 25 ശതമാനം വളർച്ചയോടെ 150 കോടി രൂപയുടെ വില്‌പന ഗോദ്‌റെജ് നേടി.
30 ശതമാനം വളർച്ചയാണ് ഇക്കുറി ലക്ഷ്യം. ഗോദ്‌റെജിന്റെ മൊത്തം വില്‌പനയുടെ എട്ട് ശതമാനമാണ് കേരളത്തിന്റെ സംഭാവന. ഇതിൽ 40 - 45 ശതമാനവും ഓണക്കാലത്താണ്. ഗൃഹോപകരണങ്ങൾക്ക് നിലവിൽ 28 ശതമാനമാണ് നികുതി. ഇത് 18 ശതമാനമാക്കിയാൽ വൻ ഉണർവുണ്ടാകും. ഡോളറിനെതിരെ രൂപയുടെ മൂല്യം 70 കടന്നാൽ ഉത്‌പന്നങ്ങൾക്ക് വില ഉയർത്താൻ കമ്പനികൾ നിർബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ