ഇംഗ്ലീഷ് പരീക്ഷ എ പ്ലസിൽ പാസായി ക്രൊയേഷ്യ ഫൈനലിൽ (2-1)
July 12, 2018, 2:10 am
മോസ്കോ: ലോകകിരീടത്തിന്റെ കലാശപോരാട്ടത്തിലേക്ക് ചുവടുറപ്പിക്കാൻ കരുതിയിറങ്ങിയ ക്രൊയേഷ്യ ഇംഗ്ലീഷ് പരീക്ഷയിൽ എ ഗ്രേഡോടെ പാസായി. രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ചരിത്രത്തിൽ ആദ്യമായി ക്രൊയേഷ്യ ലോകകപ്പിന്റെ കലാശപ്പോരിലേക്ക് ഇടംനേടിയിരിക്കുന്നത്.നി​ശ്ചിത സ​മ​യ​ത്ത് 1​-1​ന് സ​മ​നി​ല​യി​ലാ​യ​തി​നെ തു​ടർ​ന്ന് അ​ധി​ക​സ​മ​യ​ത്തേ​ക്ക് നീ​ണ്ട മ​ത്സ​ര​ത്തിൽ 109ആം മി​നി​ട്ടി​ൽ മ​രി​യോ മൻ​സൂ​ക്കി​ച്ചാ​ണ് ക്രൊ​യേ​ഷ്യ​യു​ടെ വി​ജ​യ​ഗോൾ നേ​ടി​യ​ത്. ഞായറാഴ്‌ച ഫ്രാൻസുമായാണ് ക്രൊയേഷ്യയുടെ ഫൈനൽ മത്സരം

അ​ഞ്ചാം മി​നി​ട്ടിൽ കീ​രൺ ട്രി​പ്പി​യ​റി​ലൂ​ടെ ഇം​ഗ്ള​ണ്ടാ​ണ് ആ​ദ്യം സ്കോർ ചെ​യ്തി​രു​ന്ന​ത്. 68​-ാം മി​നി​ട്ടിൽ ഇ​വാൻ​പെ​രി​സി​ച്ച് സ​മ​നി​ല​പി​ടി​ച്ചു. അ​ധി​ക​സ​മ​യ​ത്തി​ന്റെ ര​ണ്ടാം പ​കു​തി​യി​ലാ​ണ് മൻ​സൂ​ക്കി​ച്ച് വി​ജ​യ​ഗോൾ നേ​ടി​യ​ത്. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലിൽ ക്രൊ​യേ​ഷ്യ ഫ്രാൻ​സി​നെ നേ​രി​ടും. മ​ത്സ​ര​ത്തി​ന്റെ തു​ട​ക്ക​ത്തിൽ ത​ന്നെ ക്രൊ​യേ​ഷ്യൻ വ​ല​കു​ലു​ക്കാൻ ഇം​ഗ്ള​ണ്ടി​ന് ക​ഴി​ഞ്ഞു. പ​ന്തു​മാ​യി ബോ​ക്‌​സി​ലേ​ക്ക് ക​യ​റാ​നൊ​രു​ങ്ങിയ ഡെ​ലി അ​ല്ലി​യെ ലൂ​ക്കാ​മൊ​ഡ്രി​ച്ച് ഫൗൾ ചെ​യ്‌​ത​തി​ന് റ​ഫ​റി അ​നു​വ​ദി​ച്ച ഫ്രീ​കി​ക്കാ​ണ് ഗോ​ളി​ലേ​ക്ക് വ​ഴി​തു​റ​ന്ന​ത്. കി​ക്കെ​ടു​ത്ത കീ​രൺ ട്രി​പ്പി​യർ 20 വാര അ​ക​ലെ​നി​ന്ന് മ​നോ​ഹ​ര​മാ​യി പ്ര​തി​രോ​ധ​മ​തി​ലി​ന് മു​ക​ളി​ലൂ​ടെ വ​ള​ച്ചു​യർ​ത്തി വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ക്രൊ​യേ​ഷ്യൻ ഗോ​ളി സു​ബാ​സി​ച്ചി​ന് എ​ത്തി​പ്പി​ടി​ക്കാ​നാ​കും​മു​മ്പ് പ​ന്ത് വല ച​ലി​പ്പി​ച്ചി​രു​ന്നു.

ഒ​രു ഗോൾ വ​ഴ​ങ്ങി​യ​തോ​ടെ ഉ​ണർ​ന്നെ​ണീ​ക്കാൻ ക്രൊ​യേ​ഷ്യ ശ്ര​മി​ച്ചു​വെ​ങ്കി​ലും ആ​ദ്യ​പ​കു​തി​യിൽ സ്കോർ ലൈ​നിൽ മാ​റ്റ​മു​ണ്ടാ​യി​ല്ല.15ാം മി​നി​ട്ടിൽ ട്രി​പ്പി​യ​റി​ന്റെ ഹൈ​ബാൾ ക്രോ​സി​ന് മ​ഗ്വൈർ ത​ല​വ​ച്ചെ​ങ്കി​ലും പോ​സ്റ്റി​ന് പു​റ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.19​-ാം മി​നി​ട്ടി​ലാ​ണ് ക്രൊ​യേ​ഷ്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് കൊ​ള്ളാ​വു​ന്നൊ​രു മു​ന്നേ​റ്റ​മു​ണ്ടാ​യ​ത്. വ​ല​തു ഫ്ളാ​ങ്കി​ലൂ​ടെ മു​ന്നേ​റിയ പെ​രി​സി​ച്ച് ബോ​ക്സി​ലേ​ക്ക് ക​ട​ന്നു​ക​യ​റി ഷോ​ട്ടു​തിർ​ക്കാൻ ശ്ര​മി​ച്ചെ​ങ്കി​ലും പു​റ​ത്തേ​ക്ക് പാ​ഞ്ഞു. തൊ​ട്ടു​പി​ന്നാ​ലെ ആ​ന്ദ്രേ റെ​ബി​ച്ചി​ന്റെ ഒ​രു ശ്ര​മം സ്റ്റോൺ​സ് ത​ടു​ത്തി​ട്ടു.

22ആം മി​നി​ട്ടിൽ ക്രൊ​യേ​ഷ്യൻ വല ഒ​ന്നു​കൂ​ടി കു​ലു​ങ്ങി​യെ​ങ്കി​ലും ഹാ​രി​കേൻ ഒാ​ഫ് സൈ​ഡ് പൊ​സി​ഷ​നി​ലാ​യി​രു​ന്നു. തൊ​ടു​ത്ത മി​നി​ട്ടിൽ പെ​രി​സി​ച്ച് ഇം​ഗ്ളീ​ഷ് വ​ല​യ്‌​ക്ക് പു​റ​ത്തേ​ക്കൊ​രു ഷോ​ട്ട് പാ​യി​ച്ചു. 29ആം മി​നി​ട്ടിൽ ഇം​ഗ്ളീ​ഷ് ക്യാ​പ്ടൻ ഹാ​രി​കേ​നി​ന്റെ ഒ​രു ശ്ര​മം സു​ബാ​സി​ച്ച് സേ​വ് ചെ​യ്തു. 31- ാം മി​നി​ട്ടിൽ അ​തി​ന് പ​ക​ര​മെ​ന്നോ​ണം റെ​ബി​ച്ചി​ന്റെ ശ്ര​മം ഇം​ഗ്ള​ണ്ട് ഗോ​ളി പി​ക്ക് ഫോർ​ഡും സേ​വ് ചെ​യ്തു. ആ​ദ്യ​പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഇ​രു​ടീ​മു​ക​ളും ആ​ക്ര​മ​ണ​ങ്ങൾ​ക്ക് ശ്ര​മി​ച്ചെ​ങ്കി​ലും വ​ല​തു​ള​യ്‌​ക്കാ​നു​ള്ള മൂർ​ച്ച​യു​ണ്ടാ​യി​രു​ന്നി​ല്ല. ര​ണ്ടാം പ​കു​തി​യിൽ ക്രൊ​യേ​ഷ്യ​യു​ടെ കി​ടി​ലൻ പ​രി​ശ്ര​മ​ങ്ങൾ ക​ണ്ടു. പ​ല​ത​വണ ആ​ന്ദ്രേ റെ​ബി​ച്ചും മ​രി​യോ മൻ​സൂ​ക്കി​ച്ചും ഇം​ഗ്ളീ​ഷ് ബോ​ക്സി​നു​ള്ളിൽ പ​ന്തു​മാ​യെ​ത്തി​യെ​ങ്കി​ലും പ്ര​തി​രോ​ധം ഉ​ണർ​ന്നു​ക​ളി​ച്ച​തി​നാൽ ത​ല​നാ​രി​ഴ​യ്‌​ക്ക് ഇം​ഗ്ള​ണ്ട് ര​ക്ഷ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നു. 64ാം മി​നി​ട്ടിൽ പെ​രി​സി​ച്ചി​ന്റെ ഒ​രു ഹെ​ഡർ കൈൽ വാ​ക്കർ ഗോൾ​ലൈ​നിൽ​വ​ച്ച് ത​ടു​ത്തു​ക​ള​ഞ്ഞു. ഇ​തി​ന് പി​ന്നാ​ലെ ക്രൊ​യേ​ഷ്യ കൊ​തി​ച്ചി​രു​ന്ന സ​മ​നി​ല​ഗോ​ളും പി​റ​ന്നു. ബോ​ക്സി​നു​ള്ളിൽ​നി​ന്ന് വ്ര​സാൽ​കോ വ​ള​ച്ചു​യർ​ത്തി നൽ​കിയ ഒ​രു ക്രാേ​സ് ഡി​ഫൻ​ഡ​റു​ടെ ത​ല​യ്‌​ക്ക് മു​ക​ളി​ലൂ​ടെ കാ​ലു​യർ​ത്തി വ​ല​യി​ലേ​ക്ക് കു​ത്തി​യി​ടു​ക​യാ​യി​രു​ന്നു ഇ​വാൻ പെ​രി​സി​ച്ച്. അ​തി​ന് പി​ന്നാ​ലെ​യും പെ​രി​സി​ച്ച് പ​ല​ത​വണ ഇം​ഗ്ളീ​ഷ് ബോ​ക്സി​നു​ള്ളിൽ ഭീ​തി​വി​ത​ച്ചു. എ​ങ്ങ​നെ​യും വി​ജ​യി​ക്കാ​നു​റ​ച്ചാ​യി​രു​ന്നു ക്രൊ​യേ​ഷ്യൻ നീ​ക്ക​ങ്ങൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ