മോഹൻലാൽ മന്ത്രിയെ കണ്ടു, അമ്മയിലെ പ്രശ്‌നങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന് മന്ത്രി
July 11, 2018, 9:58 pm
തിരുവനന്തപുരം: മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സാംസ്‌ക്കാരിക മന്ത്രി എ.കെ.ബാലനുമായി നടൻ മോഹൻലാൽ കൂടിക്കാഴ്‌ച നടത്തുന്നു. തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്‌ച. സിനിമയിലെ വനിതാ കൂട്ടായ്‌മയായ ഡബ്ല്യൂ.സി.സി പ്രതിനിധികളുമായി ചർച്ച നടത്തുന്നതിന്റെ മുന്നോടിയായാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയെന്നാണ് വിവരം.

എന്നാൽ അമ്മയിലെ പ്രശ്‌നങ്ങളിൽ സർക്കാർ ഇടപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ബാലൻ മോഹൻലാലുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പ്രതികരിച്ചു. അമ്മയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മോഹൻലാലിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വിമർശനങ്ങൾ ഉയർന്ന് വന്നതോടെ വിശദീകരണവുമായി മോഹൻലാൽ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെതിരെ സിനിമാ രംഗത്തുനിന്നടക്കം വൻ വിമർശനമാണ് ഉയർന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ