മത സൗഹാർദത്തിനായി മുസ്ലീം വിശ്വാസികൾക്ക് നമസ്‌കാര ചടങ്ങൊരുക്കി ആർ.എസ്.എസ്
July 11, 2018, 10:44 pm
ലക്‌നൗ: ഇസ്ലാം മത വിശ്വാസികൾക്ക് നമസ്‌കാര ചടങ്ങും ഖുർആൻ പാരായണവും ഒരുക്കാൻ ആർ.എസ്.എസും അവരുടെ സംഘടനയായ രാഷ്ട്രീയ മുസ്ലിം മഞ്ചും രംഗത്ത്. ഉത്തർപ്രദേശിലെ അയോദ്ധ്യ സരയു നദീതീരത്ത് വ്യാഴാഴ്ചയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാർത്താ റിപ്പോർട്ട് ചെയ്‌തത്.

പരിപാടിയിൽ 1500 മുസ്ലിം പുരോഹിതരും ഹൈന്ദവ തീർത്ഥാടകരും എത്തുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. അയോദ്ധ്യയിലെ 200 സൂഫിവര്യൻമാരുടെ ദർഗ സന്ദർശനവുമുണ്ടാകും.

അയോദ്ധ്യയിലെ മുസ്ലിങ്ങളെ മതപരമായ ചടങ്ങുകൾ അനുഷ്ഠിക്കാൻ അനുവദിക്കുന്നില്ലെന്ന പ്രചാരണം നടക്കുന്നുണ്ട്. ഇത് ശരിയല്ലെന്ന് തെളിയിക്കുന്നതിനു വേണ്ടിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ലക്‌നൗ സർവകലാശാലയിലെ ഇസ്ലാമിക് പഠനവകുപ്പ് പ്രാഫസറും മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ഭാരവാഹിയുമായ ശബാന പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ