​എ​സ്​.എ​ഫ്‌​.ഐ​ നേ​താ​വി​നെ വെട്ടിപ്പരിക്കേൽപ്പിച്ചു, എസ്.ഡി.പി.ഐക്കാരെന്ന് സംശയം
July 11, 2018, 10:44 pm
പത്തനം​തി​ട്ട : ബൈ​ക്കിൽ​ പോ​യ​ എ​സ്.​എ​ഫ്‌.​ഐ​ നേ​താ​വി​നെ​ പി​ന്നി​ലൂ​ടെ​ വ​ന്ന​ സം​ഘം​ വെ​ട്ടി.​ എ​സ്​.എ​ഫ്‌​.ഐ​ പ​ത്ത​നം​തി​ട്ട​ ജി​ല്ലാ​ ക​മ്മി​റ്റി​യം​ഗം​ ഉ​ണ്ണി​ര​വി​(21)​യെ​യാ​ണ്​ വെ​ട്ടി​യ​ത്.​ ബു​ധ​നാ​ഴ്​ച​ രാ​ത്രി​ 8.​30 ഓ​ടെ​ സി​.പി​.എം​ ജി​ല്ലാ​ ക​മ്മി​റ്റി​ ഓ​ഫീ​സിൽ​ നി​ന്ന്​ ബൈ​ക്കി​ൽ​ വീ​ട്ടി​ലേ​ക്ക്​ പോ​കു​മ്പോഴാ​ണ്​ സം​ഭവം​.

പത്തനംതിട്ട ടൗണിന് സമീപം താ​ഴെ​ വെ​ട്ടി​പ്രം​ റിംഗ് റോ​ഡിൽ​ ഇ​ട​തു​ഭാ​ഗ​ത്തു​കൂ​ടെ​ ബൈ​ക്കിൽ​ മ​റി​ക​ട​ന്ന്​ പി​ന്നിൽ​ നി​ന്ന്​ എ​ത്തി​യ​ സം​ഘം​ വ​ടി​വാ​ളു​കൊ​ണ്ട്​ വെ​ട്ടു​ക​യാ​യി​രു​ന്നു.​ ഉ​ണ്ണി​യു​ടെ​ ഇ​ട​തു​കൈ​യ്​ക്ക്​ വെ​ട്ടേ​റ്റു.​ ബൈ​ക്കിൽ​ നി​ന്ന്​ തെ​റി​ച്ചു​വീ​ണ്​ ത​ല​നാ​രി​ഴ​യ്​ക്കാ​ണ്​ ര​ക്ഷ​പ്പെ​ട്ട​ത്.​ ഉ​ണ്ണി​യെ​ പ​ത്ത​നം​തി​ട്ട​ ജ​ന​റൽ​ ആ​ശു​പ​ത്രി​യിൽ​ പ്ര​വേ​ശി​പ്പി​ച്ചു. ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

​ക​ഴി​ഞ്ഞ​ ദി​വ​സം​ റോ​ഡ​രി​കിൽ​ നി​ന്ന​ ഉ​ണ്ണി​യോ​ട്​ ഒരു എ​സ്.​ഡി.​പി.​ഐ​ നേ​താ​വിന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ​ സം​ഘം​ നീ​യ​ല്ലേ​ ഉ​ണ്ണി​ര​വി​യെ​ന്നും​ നി​ന്നെ​ ക​ണ്ടോ​ളാ​മെ​ന്നും​ പ​റ​ഞ്ഞ​താ​യി​ ഉ​ണ്ണി​ പൊ​ലീ​സി​ന്​ മൊ​ഴി​നൽ​കി. അടുത്തിടെ അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ ഉണ്ണി രവിയുടെ നേതൃത്വത്തിൽ കാമ്പസ് ഫ്രണ്ടുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉണ്ടായതായി പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ