മരട് സ്‌കൂൾ വാൻ അപകടം: ഡ്രൈവർ അറസ്റ്റിൽ
July 11, 2018, 11:15 pm
കൊച്ചി: മരടിൽ സ്കൂൾ വാൻ അപകടത്തിപ്പെട്ട് ആയയും മൂന്നു കുട്ടികളും മരിച്ച സംഭവത്തിൽ ഡൈവർ അറസ്റ്റിൽ. മരട് ‌ജയന്തിറോഡ് മനിക്കിരി വീട്ടിൽ അനിൽ കുമാറിനെയാണ് ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ്.

എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അനിൽ കുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മന:പൂർവമല്ലാത്ത നരഹത്യായാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

ജൂൺ 11ന് വൈകിട്ട് മരട് കാട്ടിത്തറ റോഡിലൂടെ പോകുമ്പോഴാണ് സ്‌കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞ് ആയയും മൂന്നു കുട്ടികളും മരിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ