അഭിമന്യു വധത്തിൽ പാർട്ടിക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് സി.പി.എം നേതാവിന്റെ ഭാര്യ
July 11, 2018, 11:20 pm
തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ സി.പി.എം നേതാക്കളാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പാർട്ടി നേതാവും മുൻ എം.എൽ.എയുമായ ജോൺ ഫെർണാണ്ടസിന്റെ ഭാര്യ ജെസി വ്യക്തമാക്കി. അഭിമന്യുവിനെ നിഷ്‌ഠൂരം കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ സംഘത്തിന് പാർട്ടിയുമായി ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. കൊലപാതകികളെ സംരക്ഷിച്ചവർ ആരാണെന്ന് കണ്ടെത്തണമെന്നാണ് ആവശ്യപ്പെട്ടത്. കൊച്ചിയിൽ പാർട്ടി സംവിധാനങ്ങൾ ശക്തമായ രീതിയിലുള്ള സി.പി.എം ഇക്കാര്യത്തിൽ ഇടപെടണം. മുഖ്യധാരാ പാർട്ടികളിൽ എസ്.ഡി.പി.ഐ നുഴഞ്ഞ് കയറിയിട്ടുണ്ടെങ്കിൽ അതത് പാർട്ടികൾ ഇക്കാര്യം ഇല്ലായ്‌മ ചെയ്യണം. തന്റെ പോസ്‌റ്റിനെ തെറ്റായി വ്യാഖ്യാനിച്ച് മുതലെടുപ്പ് നടത്തരുതെന്നും അവർ ആവശ്യപ്പെട്ടു.

അഭിമന്യുവിനെ കൊന്നവരെ സംരക്ഷിച്ചത് സി.പി.എമ്മാണെന്ന് പാർട്ടി നേതാവിന്റെ ഭാര്യ അഭിപ്രായപ്പെട്ടതായി കാട്ടി ഇന്ന് രാവിലെ മുതൽ ചില കേന്ദ്രങ്ങൾ വൻ പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇക്കാര്യം വൻ വിവാദമായതോടെയാണ് ജെസി വിശദീകരണവുമായി രംഗത്തെത്തിയത്.

പോസ്‌റ്റിന്റെ പൂർണരൂപം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ