ചാണക്യനായി അജയ് ദേവ്ഗൺ
July 12, 2018, 8:30 am
പുരാണ ഭാരതത്തിലെ പ്രശസ്ത രാഷ്ട്രതന്ത്രഞ്ജനായിരുന്ന ചാണക്യനായി അജയ് ദേവ്ഗൺ വെള്ളിത്തിരയിലെത്തുന്നു. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് റിലയൻസ് എന്റർടെയ്ൻമെന്റാണ്. രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ചാണക്യൻ മൗര്യസാമ്രാജ്യ ചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിലും അഗ്രഗണ്യനായിരുന്ന അദ്ദേഹം രചിച്ച കൃതിയാണ് അർത്ഥ ശാസ്ത്രം. ഭാരതത്തിലെ മഹാനായ ചിന്തകരിൽ ഒരാളായ ചാണക്യന്റെ വേഷം അവതരിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അജയ് ദേവ്ഗൺ ട്വിറ്ററിലൂടെ പ്രതികരിച്ചു. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ