ദീപക് നായകനാകുന്നു, ഓർമ്മയിൽ ഒരു ശിശിരം
July 12, 2018, 8:43 am
തട്ടത്തിൽ മറയത്ത്, രക്ഷാധികാരി ബൈജു ഒപ്പ്, ക്യാപ്ടൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദീപക് നായകനാകുന്ന ചിത്രമാണ് ഓർമ്മയിൽ ഒരു ശിശിരം. നവാഗതനായ വിവേക് ആര്യൻ സംവിധാനം ചെയ്യുന്ന ഇതിൽ പുതുമുഖം അനശ്വരയാണ് നായിക.

വിഷ്ണു രാജിന്റെ കഥയ്ക്ക് ശിവപ്രസാദ് സി.ജി, അപ്പു ശ്രീനിവാസ് നായർ എന്നിവർ തിരക്കഥ രചിക്കുന്നു. കെയറോഫ് സൈറാ ബാനു, സൺഡേ ഹോളിഡേ, ബി.ടെക് എന്നിവയ്ക്ക് ശേഷം മാക്‌ട്രോ പിക്‌ചേഴ്സ് നിർമ്മിക്കുന്ന ചിത്രമാണിത്. പൂജയും സ്വിച്ച് ഓൺ കർമ്മവും കഴിഞ്ഞ ദിവസം എറണാകുളം ത്രീഡോട്ട്സ് സ്റ്റുഡിയോയിൽ നടന്നു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം നൽകുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ