എൻ.ടി.ആറിൽ വിദ്യാ ബാലനും റാണയും
July 12, 2018, 8:46 am
തെലുങ്ക് സിനിമയിൽ ബയോപിക്കുകളുടെ കാലമാണ്. സാവിത്രിയുടെ ജീവിതം പറഞ്ഞ മഹാനടി വൻ വിജയമായതിന് പിന്നാലെ ആന്ധ്രാ പ്രദേശിലെ മുൻ മുഖ്യമന്ത്രിമാരായ എൻ.ടി.ആറിന്റെയും വൈ.എസ്. രാജശേഖര റെഡ്ഡിയുടെയും ജീവിത കഥ പറയുന്ന സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന എൻ.ടി.ആർ എന്ന ചിത്രത്തിൽ എൻ.ടി.ആറിന്റെ മകനും തെലുങ്ക് സൂപ്പർതാരവുമായ ബാലകൃഷ്ണയാണ് നായകൻ. ബോളിവുഡ് താരം വിദ്യാ ബാലനും ബാഹുബലി താരം റാണാ ദഗുപതിയും ചിത്രത്തിൽ അഭിനയിക്കും എന്നാണ് പുതിയ വാർത്തകൾ.

എൻ.ടി.ആറിന്റെ ഭാര്യയായ ബസവന്തരകത്തിന്റെ വേഷമാണ് വിദ്യാ ബാലൻ അവതരിപ്പിക്കുക. എൻ.ടി.ആറിന്റെ മരുമകനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവായാണ് റാണാ ദഗുപതി പ്രത്യക്ഷപ്പെടുന്നത്. കീർത്തി സുരേഷ്, മോഹൻ ബാബു, സുമന്ത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നടി സാവിത്രിയുടെ വേഷത്തിൽ തന്നെയാണ് കീർത്തി എൻ.ടി.ആറിലും എത്തുന്നത്. എൻ.ടി.ആറിന്റെ നിരവധി സിനിമകളിൽ സാവിത്രി നായികയായി അഭിനയിച്ചിട്ടുണ്ട്. ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ