ജോണി ജോണി യെസ് അപ്പാ എറണാകുളത്ത്
July 12, 2018, 8:56 am
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ജോണി ജോണി യെസ് അപ്പായുടെ ഷൂട്ടിംഗ് ഇന്ന് മുതൽ എറണാകുളത്ത് നടക്കും. ഇന്നലെ വരെ ഏറ്റുമാനൂരായിരുന്നു ലൊക്കേഷൻ. രണ്ടാഴ്ച എറണാകുളത്ത് ചിത്രീകരിച്ച ശേഷം വീണ്ടും ഏറ്റുമാനൂരിലേക്ക് ഷിഫ്ട് ചെയ്യും. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം സെപ്തംബറിലാണ് തിയേറ്ററുകളിലെത്തുക.

പാവാടയ്ക്ക് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പായിൽ അനു സിതാരയും മംമ്തയുമാണ് നായികമാർ. നെടുമുടി വേണു, വിജയരാഘവൻ, ടിനി ടോം, ഷെറഫുദ്ദീൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സൂപ്പർഹിറ്റ് ചിത്രം വെള്ളിമൂങ്ങയ്ക്ക് ശേഷം ജോജി തോമസ് തിരക്കഥ രചിക്കുന്നു. വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ് നിർമ്മാണം. റഫീഖ് അഹമ്മദ്, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകുന്നു. ഛായാഗ്രഹണം: വിനോദ് ഇല്ലമ്പള്ളി, എഡിറ്റിംഗ്: ലിജോ പോൾ.

സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന മാംഗല്യം തന്തുനാനേന, ബിലഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന്ദ്രൻ തുടങ്ങിയവയാണ് കുഞ്ചാക്കോ ബോബന്റെ മറ്റ് പ്രോജക്ടുകൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ