കോൺസ്‌റ്റബിളായി സിജു വിത്സൺ
July 12, 2018, 8:40 am
ഹാപ്പി വെഡിംഗ്ഗ് എന്ന ചിത്രത്തിന് ശേഷം സിജു വിത്സൺ നായകനായി അഭിനയിക്കുന്ന ചിത്രമാണ് വാർത്തകൾ ഇതുവരെ. വിനയചന്ദ്രൻ എന്ന പൊലീസ് കോൺസ്റ്റബിളിന്റെ വേഷത്തിലാണ് സിജു എത്തുന്നത്. 90കളിൽ പള്ളിപ്പുറം എന്ന കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നടക്കുന്ന മാല മോഷണവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. പുതുമുഖം അഭിരാമി ഭാർഗവൻ ആണ് നായിക. പള്ളിപ്പുറം പൊലീസ്‌റ്റേഷനിലെ എസ് .ഐ ഇട്ടൻ പിള്ളയായി ആയി നെടുമുടി വേണുവും കോൺസ്റ്റബിൾമാരായി വിനയ് ഫോർട്ട്, സൈജു കുറുപ്പ്, അലൻസിയർ എന്നിവരും എത്തുന്നു. ജൂൺ 24 ന് പാലക്കാട് കൊല്ലങ്കോട് ചിത്രീകരണം ആരംഭിച്ച വാർത്തകൾ ഇതുവരെയുടെ ചിത്രീകരണം ജൂലായ് ഒടുവിൽ പൂർത്തിയാകും.

സിദ്ധിഖ്, മാമുക്കോയ, നന്ദു, ഇന്ദ്രൻസ്, സുധീർ കരമന, പി. ബാലചന്ദ്രൻ, പ്രേംകുമാർ, കെ.ടി എസ് പടന്നയിൽ, കൊച്ചുപ്രേമൻ, കൈനഗിരി തങ്കരാജ്, ലക്ഷ്മി പ്രിയ, നസീർ സംക്രാന്തി ,കൊല്ലം സുധി, പ്രദീപ് കോട്ടയം,അംബിക മോഹൻ, പൗളി വിത്സൺ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എൽദോ ഐസക്കാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ലാസൺ എന്റർടെയിൻമെന്റിന്റെയും പി.എസ് .ജി എന്റർടെയിൻമെന്റിന്റെയും ബാനറിൽ ബിജു ജേക്കബും ജിബി പാറയ്ക്കലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ