കുറ്റ്യാടി ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
July 12, 2018, 9:20 am
കോഴിക്കോട്: കുറ്റ്യാടി ചുരത്തിലെ മൂന്നാംവളവിൽ നിയന്ത്രണംവിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കർണാടക മൈസൂർ സ്വദേശിയായ ചന്ദ്രമയ്യയുടെ മകൻ കുമാർ ആണ് (45) മരിച്ചത്. ലോറിയിലെ ക്ളീനർ രവി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ഇന്ന് പുലർച്ച ഒരു മണിയോടെയായിരുന്നു അപകടം. മൈസൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കുമാറിന്റെ മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ