താരാധിപത്യത്തെ വിമർശിച്ച് വീണ്ടും തമിഴ്പടം ടീസർ
July 12, 2018, 12:00 pm
തമിഴിലെ ഏറ്റവും മികച്ച സ്പൂഫ് സിനിമകളിലൊന്നായ തമിഴ്പടം 2 ന്റെ പുതിയ ടീസറിലും മുൻനിര താരങ്ങളെ ട്രോളി. രണ്ടാം ടീസറിൽ സൂര്യയുടെ 24, കമലിന്റെ വിശ്വരൂപം എന്നീ സിനിമകളെയാണ് പ്രധാനമായും കളിയാക്കിയിരിക്കുന്നത്.സിഎസ് അമുദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവയാണ് നായകൻ. ദിഷ പാണ്ഡെ, ഐശ്വര്യ മേനോൻ, സതീഷ്, മനോബാല, കസ്തൂതി എന്നിവരും മറ്റുതാരങ്ങളാണ്. തമിഴ് റോക്കേർസിനെ ട്രോളിയാണ് സിനിമയുടെ ഫ്ര്രസ്ലുക്ക് പോസ്റ്റർ ഇവർ പുറത്തിറക്കിയത്. ടീസറിന് മുന്നോടിയായി ശങ്കറിന്റെ എന്തിരൻ 2.0യെയും അണിയറപ്രവർത്തകർ പരിഹസിച്ചിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ