ഇനി കന്നഡ 'ശ്രീ'
July 12, 2018, 12:02 pm
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് വെള്ളിത്തിരയിലെത്തിയ താരമാണ് ശ്രീശാന്ത്. ടീം 5 എന്ന മലയാള ചിത്രത്തിലൂടെയാണ് നായകനായി ശ്രീശാന്ത് വെള്ളിത്തിരയിൽ എത്തിയത്. അക്സർ 2 എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലും ശ്രീ തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു. ഇപ്പോൾ കന്നഡ സിനിമയിൽ ചുവടുവയ്ക്കാനുള്ള ശ്രമത്തിലാണ് ശ്രീ. കെംപെ ഗൗഡ എന്ന ഹിറ്റ് കന്നഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ വില്ലനായിട്ടാണ് ശ്രീശാന്ത് പ്രത്യക്ഷപ്പെടുന്നത്. റോഷൻ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കോമഡി താരം കോമൽ കുമാറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിന് വേണ്ടി ശ്രീശാന്ത് കഠിനമായി വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എസ് കമ്പനി പ്രൊഡക്ഷന്റെ ബാനറിൽ ശങ്കർ ഗൗഡയും ശങ്കർ റെഡ്ഡിയും ചേർന്ന് നിർമ്മിക്കുന്ന കെംപെ ഗൗഡ 2 ഷൂട്ടിംഗ് വൈകാതെ തന്നെ ആരംഭിക്കും. പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ