കുമ്പസാര രഹസ്യം ചോർത്തി പീഡനം: വൈദികൻ ജോബ് മാത്യുവിനെ അറസ്റ്റു ചെയ്തു
July 12, 2018, 3:22 am
കൊല്ലം: കുന്പസാര രഹസ്യം ചോർത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയായ വൈദികൻ ഫാദർ ജോബ് മാത്യുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജോബിനെ ചോദ്യം ചെയ്യുന്നതിനായി കമ്മിഷണർ ഓഫീസിലേക്ക് കൊണ്ടുപോയി.

ജോബിനെ കൂടാതെ ഈ കേസിലെ ഒന്നാം പ്രതി ഫാ. സോണി വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. തുടർന്നാണ് ജോബ് കീഴടങ്ങിയത്. മറ്റ് രണ്ട് പേർ ഒളിവിലാണ്. ഇവരും ഇന്ന് തന്നെ കീഴടങ്ങിയേക്കുമെന്നാണ് സൂചന. കേസിലെ മൂന്നാം പ്രതി ഫാ. ജോൺസൺ. വി. മാത്യുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പിന്നീട് വിധി പറയും.

യുവതിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികൾ എല്ലാവരും. 1999 നവംബർ മുതൽ വിവാഹിതയാകുന്ന 2002 വരെ വിവാഹ വാഗ്ദാനം നൽകി യുവതിയെ സോണി വർഗീസ് പീഡിപ്പിച്ചിരുന്നു. . പിന്നീട് 2005 വരെ ബന്ധമുണ്ടായില്ല. വഴങ്ങിയില്ലെങ്കിൽ പഴയ കഥകൾ പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി 2006 മുതൽ 2017 വരെ വീണ്ടും പീഡിപ്പിച്ചു. ഈ വിവരം കുമ്പസാരത്തിനിടെ യുവതി ഫാദർ ജോബിനോട് പറഞ്ഞു. ഇക്കാര്യം ഭർത്താവിനോടു പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജോബ് യുവതിയെ പീഡിപ്പിച്ചത്. ജോബ് യുവതിയോട് ഫോണിൽ അശ്ളീലം പറയുന്നതും പതിവായിരുന്നു. 2012 വരെ പീഡനം തുടരുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ