കൊളമ്പിയക്കാരിക്ക് കോട്ടാത്തലക്കാരൻ വരൻ
July 12, 2018, 12:00 pm
കൊല്ലം: കൊളമ്പിയക്കാരി ആൻമറിയ ഇനി കോട്ടാത്തലക്കാരൻ ആനന്ദസായിക്ക് സ്വന്തം. ഇന്നലെ കൊട്ടാരക്കര ഇഞ്ചക്കാട് ശില്പ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആനന്ദസായ് ആൻമറിയയുടെ കഴുത്തിൽ താലി ചാർത്തി.
കോട്ടാത്തല കുളമുള്ളഴികത്ത് വീട്ടിൽ ജി.ശശീന്ദ്രന്റെയും കെ.സതിയുടെയും മകനാണ് അബുദാബിയിൽ ഇലക്ട്രിക്കൽ എൻജിനിയറായ ആനന്ദ സായ്. ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ സത്യസായിബാബയുടെ ആശ്രമത്തിൽ വച്ചാണ് 2015ൽ ആൻമറിയയെ ആനന്ദ സായ് കണ്ടുമുട്ടിയത്. അന്ന് മൊട്ടിട്ട പ്രണയം പിന്നെ വളർന്നു. കൊളമ്പിയ ബൊഗോട്ട കാലെ-26ൽ ലൂയിസ് അന്റോണിയോ സുവാറസിന്റെയും ഗ്ളോറിയ യാക്വിലിൻ കാസ്ട്രോയുടെയും മകളാണ് ആൻമറിയ സുവാറസ് കാസ്ട്രോ. സത്യസായി ബാബയുടെ വിശ്വാസികളാണ് ആനന്ദിന്റെ കുടുംബം. ഇപ്പോൾ അബുദാബിയിൽ ഇംഗ്ളീഷ് അദ്ധ്യാപികയാണ് ആൻമറിയ. ഇരുവരുടെയും പ്രണയം വീട്ടുകാർ അറിഞ്ഞതോടെ വിവാഹം നാടറിഞ്ഞ് നടത്താൻ തീരുമാനിക്കുകയായിരുന്നു. കൊളമ്പിയയിൽ നിന്ന് വധുവിന്റെ മാതാപിതാളും സഹോദരനും വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠൻമാരും പങ്കെടുത്ത ചടങ്ങിൽ ആചാരാനുഷ്ഠാനങ്ങളോടെയായിരുന്നു വിവാഹം. തുടർന്ന് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ