കട കുത്തിത്തുറക്കുന്നതിന് മുമ്പ് മോഷ്‌ടാവിന്റെ കിടിലൻ ഡാൻസ്, വീഡിയോ വൈറൽ
July 12, 2018, 1:08 pm
ന്യൂഡൽഹി: വീട്ടിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ മിക്ക മോഷ്ടാക്കളും അവിടെ കയറാതെ പിന്തിരിയാറാണ് പതിവ്. എന്നാൽ ഇതിൽ നിന്നും വിപരീതമായി ചിന്തിച്ച ഒരു മോഷ്ടാവ് കാമറയിൽ കുടങ്ങിയതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സി.സി.ടി.വി കാമറയ്‌ക്ക് മുന്നിൽ എത്തിയതോടെ മോഷ്‌ടാവ് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

ഡൽഹി നഗരത്തിലെ പ്രധാനപ്പെട്ട ഒരു മാർക്കറ്റിലെ കട കുത്തിത്തുറന്ന് മോഷ്ടിക്കാൻ എത്തിയ സംഘത്തിലെ മോഷ്ടാവാണ് സി.സി.ടി.വി കാമറ കണ്ടപ്പോൾ തന്റെ നൃത്ത കല പുറത്തെടുത്തത്. സെക്കന്റുകളിൽ മനോഹരമായ ചുവടുകൾ തീർത്ത ശേഷമാണ് നൃത്തം അവസാനിപ്പിച്ചത്. തുടർന്ന് മുഖം മറച്ച് മറ്റ് സംഘാങ്ങൾക്കൊപ്പം കട കുത്തിത്തുറക്കുന്നതാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

മൂന്ന് പേരടങ്ങുന്ന സംഘം സമീപത്തെ കടകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ സാധനം മോഷ്ടിച്ചതായാണ് റിപ്പോർട്ട്. ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടും പൊലീസിന് ഇതുവരെ പിടികൂടാനായില്ല. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ