ദിവ്യ എസ്. അയ്യരുടെ നടപടി നിയമവിരുദ്ധം, ഭൂമി സർക്കാർ തിരിച്ചെടുക്കും
July 12, 2018, 1:32 pm
തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യ വ്യക്തി കൈയ്യേറിയ ഭൂമി തിരിച്ചെടുക്കാൻ സർക്കാർ തീരുമാനം. തിരുവനന്തപുരം മുൻ സബ് കളക്ടറും ശബരീനാഥ് എം.എൽ.എയുടെ ഭാര്യയുമായ ദിവ്യ എസ്. അയ്യർ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സർക്കാർ ഭൂമി തന്നെയെന്ന് കളക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂമി തിരിച്ചു പിടിക്കാൻ സർക്കാർ തീരുമാനിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന് സർവ്വേ തുടങ്ങാൻ റവന്യു ഉദ്യോഗസ്ഥർക്ക് കളക്ടർ ഡോ. വാസുകി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഭൂമിയും രേഖകളും പരിശോധിച്ചതിൽ നിന്ന് 27 സെന്റ് ഭൂമി സർക്കാരിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്. 27 സെന്റ് ഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറിയ ദിവ്യ എസ്. അയ്യരുടെ നടപടി തെറ്റായിരുന്നെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. തർക്കമുണ്ടായ ഭൂമിക്ക് സമീപത്തുള്ള വ്യക്തി സർക്കാർ ഭൂമി കെെവശപ്പെടുത്തിയെന്നായിരുന്നു പരാതി. എന്നാൽ പഞ്ചായത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യു അധികാരികൾ സ്ഥലം അളന്ന് സർക്കാർ ഭൂമി വേർതിരിച്ചു. ഇതേതുടർന്ന് സ്വകാര്യ വ്യക്തി ജില്ലഭരണകൂടത്തിന് മുന്നിൽ എത്തുകയും കേസ് പരിഗണിച്ച സബ് കളക്ടർ ദിവ്യ എസ്. അയ്യ‌ർ സ്ഥലം സ്വകാര്യ വ്യക്തിക്ക് തന്നെ നൽകാൻ ഉത്തരവിടുകയായിരുന്നു.

ഇതിനെ തുടർന്ന് വി.ജോയ് എം.എൽ.എയാണ് ദിവ്യയ്‌ക്കെതിരെ പരാതി നൽകിയത്. ഭൂമി നൽകിയത് ഭൂവിനിയോഗ നിയമം അനുസരിച്ചാണെന്നായിരുന്നു ദിവ്യയുടെ വിശദീകരണം. സംഭവം വിവാദമായതോടെ ദിവ്യ എസ്. അയ്യരെ സബ് കളക്‌ടർ സ്ഥാനത്ത് നിന്നും മാറ്റുകയും ചെയ്‌തിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ