വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന് രക്ഷപ്പെട്ടു,​ 330 പേർക്ക് പുതുജീവൻ
July 12, 2018, 2:00 pm
മുംബയ്: ബംഗളൂരു വ്യോമപാതയിൽ ഇൻഡിഗോ വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ മാസം പത്തിനായിരുന്നു സംഭവം നടന്നത്. കോയന്പത്തൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ വിമാനവും ബംഗളൂരൂവിൽ നിന്ന് കൊച്ചിയിലേക്ക് പോയ വിമാനവുമാണ് അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.

ഇരു വിമാനങ്ങളും തമ്മിൽ 200 മീറ്റർ ദൂരത്തിൽ മുഖാമുഖം വരികയായിരുന്നു. ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോൾ മുന്നറിയിപ്പ് നൽകിയതോടെ പൈലറ്റുമാർ വിമാനങ്ങൾ ദിശമാറ്റി അപകടം ഒഴിവാക്കുകയായിരുന്നു. ഹൈദരാബാദ് വിമാനത്തിൽ 162 യാത്രക്കാരും കൊച്ചി വിമാനത്തിൽ 166 യാത്രക്കാരുമാണുണ്ടായിരുന്നത്.

സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ