ക്രൊയേഷ്യൻ അശ്വമേധം
July 13, 2018, 12:05 am
ഡോ. ജോസുകുട്ടി സി.എ
ഒ​രു​കാ​ല​ത്ത് റോ​മൻ പ​ട​യാ​ളി​കൾ പ​ട​യോ​ട്ടം ന​ട​ത്തി​യി​ട്ടു​ള്ള മ​ണ്ണാ​ണ് ക്രൊ​യേ​ഷ്യ​യു​ടേ​ത്. അ​ന്ന് പ​ക്ഷേ, ക്രൊ​യേ​ഷ്യ​യ്‌​ക്ക് റോ​മൻ അ​ശ്വ​മേ​ധ​ത്തെ പി​ടി​ച്ചു​കെ​ട്ടാൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാൽ ഇ​ന്ന് ക്രൊ​യേ​ഷ്യൻ ഫു​ട്‌​ബോൾ അ​ശ്വ​മേ​ധം ലാ​റ്റിൻ അ​മേ​രി​ക്ക​യും യൂ​റോ​പ്പും താ​ണ്ടി കു​തി​ക്കു​ക​യാ​ണ്. ഫ്രാൻ​സി​ന് അ​വ​രെ ത​ള​യ്‌​ക്കാൻ ക​ഴി​യു​മോ എ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാം.
വി​സ്‌​തൃ​തി കൊ​ണ്ട് ലോ​ക​ഭൂ​പ​ട​ത്തിൽ 27 - ാം സ്‌​ഥാ​ന​മാ​ണ് ഈ കൊ​ച്ചു രാ​ജ്യ​ത്തി​നു​ള്ള​ത്. ജ​ന​സം​ഖ്യ വെ​റും 41 ല​ക്ഷം. അ​താ​യ​ത് കേ​ര​ള​ത്തി​ന്റെ എ​ട്ടിൽ ഒ​ന്ന് മാ​ത്രം. രാ​ജ്യ​ത്തി​ന്റെ പ്രാ​യം വെ​റും 27 വ​യ​സ്. 1991 ജൂൺ നാ​ലി​നാ​ണ് ക്രൊ​യേ​ഷ്യ യൂ​ഗോ​സ്ളാ​വ്യ​യിൽ നി​ന്ന് വേർ​പെ​ട്ട് സ്വ​ത​ന്ത്ര​രാ​ജ്യ​മാ​കു​ന്ന​ത്. യൂ​റോ​പ്യൻ ഭൂ​പ​ട​ത്തിൽ ആ​കൃ​തി ഇ​ല്ലാ​ത്ത ഒ​രു മേ​ഘ​പാ​ളി പോ​ലെ​യു​ള്ള ഈ രാ​ജ്യ​മാ​ണ് ലോക ഫു​ട്ബോ​ളിൽ ഒ​ന്നാ​മ​നാ​കാൻ ക​ലാ​ശ​ക്കൊ​ട്ടി​നി​റ​ങ്ങു​ന്ന​ത്.
അ​ഞ്ചാം നൂ​റ്റാ​ണ്ട് വ​രെ റോ​മാ സാ​മ്രാ​ജ്യ​ത്തി​ന്റെ സ്വാ​ധീ​ന​ത്തി​ലാ​യി​രു​ന്ന ക്രൊ​യേ​ഷ്യ , ഒ​രു പ്ര​ഭു​ഭ​രണ പ്ര​വി​ശ്യ​യാ​കു​ന്ന​ത് ഏ​ഴാം നൂ​റ്റാ​ണ്ടി​ലാ​ണ്. പ​ത്താം നൂ​റ്റാ​ണ്ടി​ലാ​ണ് ഒ​രു രാ​ജ്യ​ത്തി​ന്റെ സ്വ​ഭാ​വം കൈ​വ​രു​ന്ന​ത്. അ​തി​നു​ശേ​ഷം കു​റേ നൂ​റ്റാ​ണ്ടു​കൾ അ​യൽ​പ്പ​ക്ക രാ​ജ്യ​ങ്ങ​ളായ ഓ​സ്‌​ട്രി​യ​യു​ടെ​യും ഹം​ഗ​റി​യു​ടെ​യും സ്വാ​ധീ​ന​ത്തി​ലാ​യി​രു​ന്നു. പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ടിൽ ഓ​ട്ടോ​മൻ സാ​മ്രാ​ജ്യ​ത്തി​ന്റെ അ​ധി​കാര വ​ടം​വ​ലി​യിൽ വെ​റും കാ​ലാ​ളാ​യി​രു​ന്നു. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന് ശേ​ഷം യൂ​ഗോ​സ്ളാ​വ്യ​യു​ടെ ഭാ​ഗ​മാ​യി. 1990 ക​ളിൽ യു​ഗോ​സ്ലാ​വ്യ പ​ല​താ​യി വി​ഭ​ജി​ക്ക​പ്പെ​ട്ട​പ്പോൾ ക്രൊ​യേ​ഷ്യ സ്വ​ത​ന്ത്ര​രാ​ജ്യ​മാ​യി. 2013 മു​തൽ യൂ​റോ​പ്യൻ യൂ​ണി​യ​നി​ലെ അം​ഗ​മാ​ണ്.
ശീ​ത​സ​മ​ര​കാ​ല​ത്തി​ന് ശേ​ഷം യൂ​റോ​പ്പ് ക​ണ്ട് ഏ​റ്റ​വും ര​ക്‌​ത​രൂ​ക്ഷി​ത​മായ കൊ​സോ​വോ യു​ദ്ധ​ത്തി​ലൂ​ടെ​യാ​ണ് ക്രൊ​യേ​ഷ്യ​യു​ടെ ജ​ന്മം . വ​ള​രെ കു​റ​ച്ച് സ​മ​യം കൊ​ണ്ടു​ത​ന്നെ രാ​ഷ്‌​ട്രീയ സ്‌​ഥി​ര​ത​യും സാ​മ്പ​ത്തിക പു​രോ​ഗ​തി​യും നേ​ടാൻ ഇ​വർ​ക്ക് ക​ഴി​ഞ്ഞു.
സ​ഞ്ചാ​രി​ക​ളു​ടെ സ്വർ​ഗം
സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യായ ഈ ചെ​റു​രാ​ജ്യ​ത്തി​ന്റെ 15 ശ​ത​മാ​നം വ​രു​മാ​നം ടൂ​റി​സ​ത്തിൽ നി​ന്നാ​ണ്. ഒ​രു​കോ​ടി​യിൽ​പ്പ​രം വി​ദേ​ശീ​യ​രാ​ണ് ഒ​രു വർ​ഷം ഇ​വി​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. മ​നോ​ഹ​ര​മായ ബീ​ച്ചു​ക​ളും സു​ന്ദ​ര​മായ ഗ്രാ​മ​ങ്ങ​ളും ത​ന​തായ ഭ​ക്ഷ​ണ​രീ​തി​ക​ളും സ​മാ​ധാ​ന​പ്രി​യ​മാ​ക്കു​ന്ന ജ​ന​ങ്ങ​ളു​മാ​ണ് ക്രൊ​യേ​ഷ്യ​യെ ആ​കർ​ഷ​ണീ​യ​മാ​ക്കു​ന്ന​ത്. സു​ന്ദ​ര​മായ കൃ​ഷി​യി​ട​ങ്ങ​ളു​ള്ള ഇ​വി​ടം ഒ​രു കാ​ലി​വ​ളർ​ത്തൽ കേ​ന്ദ്ര​വു​മാ​ണ്. കൽ​ക്ക​രി, എ​ണ്ണ തു​ട​ങ്ങിയ പ്ര​കൃ​തി വി​ഭ​വ​ങ്ങൾ​കൊ​ണ്ടും സ​മ്പ​ന്ന​മാ​ണി​വി​ടം. ഭ​ക്ഷ​ണ​പ​ദാർ​ത്ഥ​ങ്ങൾ, ടെ​ക്‌​സ്‌​റ്റൈൽ​സ്, ഗ​താ​ഗത സാ​മ​ഗ്രി​കൾ തു​ട​ങ്ങി​യവ പ്ര​ധാന ക​യ​റ്റു​മ​തി ഇ​ന​ങ്ങ​ളാ​ണ്. ക​പ്പൽ നിർ​മ്മാ​ണം ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ്യ​വ​സാ​യ​ങ്ങ​ളി​ലൊ​ന്നാ​ണ്. എ​ന്നാൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ​രു​മാ​ന​മാർ​ഗ​വും തൊ​ഴിൽ​ദാ​താ​വും സർ​വീ​സ് മേ​ഖ​ല​യാ​ണ്. ആ​ളോ​ഹ​രി വാർ​ഷിക വ​രു​മാ​നം ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഇ​വർ വ​ലിയ ദാ​രി​ദ്ര്യ​മി​ല്ലാ​തെ സ​മാ​ധാ​ന​ത്തിൽ ജീ​വി​ക്കു​ന്ന ഒ​രു ജ​ന​ത​യാ​ണ്.
സ്‌​പോർ​ട്‌​സ് ഒ​രു
സം​സ്‌​കാ​രം
സ്‌​പോർ​ട്‌​സ് ര​ക്‌​ത​ത്തിൽ അ​ലി​ഞ്ഞു​ചേർ​ന്നി​ട്ടു​ള്ള രാ​ജ്യ​മാ​ണ് ക്രൊ​യേ​ഷ്യ. റോ​മാ​സാ​മ്രാ​ജ്യ​ത്തിൽ ദ്വ​ന്ദ​യു​ദ്ധ മ​ല്ലൻ​മാർ ച​രി​ത്രം കു​റി​ച്ച ഭൂ​മി​യാ​ണ് ക്രൊ​യേ​ഷ്യ. ലോ​ക​ത്ത് സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന റോ​മൻ​കാ​ല​ത്തെ മൂ​ന്ന് ആം​ഫി​തീ​യേ​റ്റ​റു ( പോർ അ​ങ്ക​ണം ) ക​ളി​ലൊ​ന്ന് ക്രൊ​യേ​ഷ്യ​യി​ലാ​ണ്. എ​ല്ലാ​ത്ത​രം ക​ളി​യി​ന​ങ്ങ​ളും പു​രാ​ത​ന​കാ​ലം മു​ത​ലേ ഇ​വി​ടെ ജ​ന​കീ​യ​മാ​രു​ന്നു എ​ന്ന് നി​സം​ശ​യം പ​റ​യാം. ഫു​ട്ബോൾ തു​ട​ങ്ങിയ എ​ല്ലാ കാ​യിക ഇ​ന​ങ്ങ​ളി​ലും ക​മ്പ​ക്കാ​രാ​ണ് ക്രൊ​യേ​ഷ്യ​ക്കാർ . മുൻ ലോക ര​ണ്ടാം ന​മ്പർ ടെ​ന്നി​സ് താ​രം ഗൊ​രാൻ ഇ​വാ​നി​സെ​വി​ച്ച് ആ​ണ് ക്രൊ​യേ​ഷ്യ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്‌​ത​നായ സ്‌​പോർ​ട്‌​സ് താ​രം. എ​ന്നാൽ ഏ​റ്റ​വും ജ​ന​കീ​യ​മായ ക​ളി ഫു​ട്‌​ബോൾ ത​ന്നെ​യാ​ണ്.
ക്രൊ​യേ​ഷ്യൻ ഫു​ട്‌​ബോൾ ഫെ​ഡ​റേ​ഷ​ന്റെ കീ​ഴിൽ സു​സം​ഘ​ടി​ത​മായ ഫു​ട്‌​ബോൾ ലീ​ഗ് സം​വി​ധാ​ന​മാ​ണ് ക്രൊ​യേ​ഷ്യ​യി​ലു​ള്ള​ത്. യൂ​റോ​പ്പിൽ പ​തി​നേ​ഴാം റാ​ങ്കു​ണ്ട് ഇ​വ​രു​ടെ ലീ​ഗി​ന്. ഇ​ന്ന​ത്തെ ക്രൊ​യേ​ഷ്യൻ ടീ​മി​ലു​ള്ള എ​ല്ലാ​വ​രും ത​ന്നെ ഈ ലീ​ഗിൽ ക​ളി​ച്ചു വ​ളർ​ന്ന​വ​രാ​ണ് അ​തി​നു​ശേ​ഷ​മാ​ണ് അ​വർ യൂ​റോ​പ്പി​ലെ വ​മ്പൻ ക്ള​ബു​ക​ളി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​ത്. ചെ​റു​രാ​ജ്യ​മാ​ണെ​ങ്കി​ലും സ്‌​ത്രീ​കൾ​ക്കു​മു​ണ്ട് ഇ​വി​ടെ ഫു​ട്‌​ബോൾ ലീ​ഗ്.
1992 ലാ​ണ് ക്രൊ​യേ​ഷ്യ ഫി​ഫ​യിൽ അം​ഗ​മാ​കു​ന്ന​ത്. ആ​ദ്യ​മാ​യി പ​ങ്കെ​ടു​ത്ത 1998 ലെ ലോ​ക​ക​പ്പിൽ സൂ​പ്പർ​താ​രം ഡെ​വർ സൂ​ക്ക​റി​ന്റെ നേ​തൃ​ത്വ​ത്തിൽ മൂ​ന്നാം​സ്ഥാ​നം നേ​ടി​യാ​ണ് അ​വർ മ​ട​ങ്ങി​യ​ത്. ക്രൊ​യേ​ഷ്യൻ ഫു​ട്‌​ബോ​ളി​ന്റെ സു​വർ​ണ​കാ​ല​മാ​യി​ട്ടാ​ണ് 1990 ക​ളു​ടെ ര​ണ്ടാം​പ​കു​തി​യെ കാ​ണു​ന്ന​ത്. 2018 അ​തു​ക്കും മേ​ലെ ത​ങ്ക​ലി​പി​ക​ളിൽ എ​ഴു​ത​പ്പെ​ടു​മെ​ന്ന കാ​ര്യ​ത്തിൽ സം​ശ​യ​മി​ല്ല.
(ലേഖകന്റെഫോൺ : 9447145381)
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ