ബ്രസീലിന്റെ തോൽവിയിൽ ചങ്കുതകർന്ന കൊച്ചുആരാധകൻ സിനിമയിലേക്ക്
July 12, 2018, 3:09 pm
എല്ലാവരും ലോകകപ്പ് ആവേശത്തിലാണ്. കാൽപ്പന്തുകളിയുടെ പൂരത്തിന്റെ കൊടിയിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. വമ്പൻമാർക്കെല്ലാം അടി തെറ്റിയ ലോകകപ്പായിരുന്നു റഷ്യയിലേത്. ലോകകപ്പ് വേദികളിൽ നിന്നും ഓർമിക്കാൻ നിരവധി മുഹുർത്തങ്ങൾ ലഭിച്ചെങ്കിലും മലയാളികൾ ഏറെ ആസ്വദിച്ചത് ചിലപ്പോൾ ബ്രസീൽ തോറ്റപ്പോൾ ചങ്കുതകർന്ന ഒരു കൊച്ചുകുട്ടിയുടെ വികാരപ്രകടനമായിരുന്നു.

കളിയാക്കിയവരോട് കരഞ്ഞ് വിരൽ ചൂണ്ടി സംസാരിക്കുന്ന ഈ കൊച്ചു ആരാധകന്റെ വീഡിയോ കണ്ട് മലയാളികൾ ചിരിച്ചപ്പോൾ സംവിധായകൻ അനീഷ് ഉപാസന ഒരുപടി കൂടി കടന്ന് അവനെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. തന്റെ പുതിയ ചിത്രമായ മധുരക്കിനാവിലേക്കാണ് ഈ കൊച്ചുമിടുക്കനെ അനീഷ് ക്ഷണിച്ചിരിക്കുന്നത്. ഇവനെയൊന്ന് ''തപ്പിയെടുത്ത് തരുമോ'' എന്ന് വ്യക്തമാക്കി കൊച്ചു മിടുക്കന്റെ വീഡിയോ അനീഷ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ