യു.കെ.ജി വിദ്യാർത്ഥിനിയെ സ്കൂൾ ബസിൽ പീഡിപ്പിച്ചു
July 12, 2018, 2:59 pm
തിരുവനന്തപുരം: യു.കെ.ജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ബസ് ഡ്രൈവർക്കായി അന്വേഷണം. നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയായ നാലുവയസുകാരി തിങ്കളാഴ്ചയാണ് പീഡനത്തിനിരയായത്. തിങ്കളാഴ്ച വൈകിട്ട് സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരും വഴി കുട്ടികളെ എല്ലാം ഇറക്കിയശേഷം സ്കൂൾ ബസിനുള്ളിൽ വച്ചായിരുന്നു സംഭവം. ബസിൽ ആയയോ സഹായിയോ ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. കുട്ടിയെ ഉടൻ നഗരത്തിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയശേഷം രക്ഷിതാക്കൾ മ്യൂസിയം പൊലീസിന് പരാതി നൽകി. കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ബസ് ഡ്രൈവറായ രാജശേഖരനുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. സ്കൂൾ ബസ് കസ്റ്റഡിയിലെടുക്കാനും തെളിവെടുപ്പിനുമുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് വെളിപ്പെടുത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ