ഹിജാബ് ധരിക്കാതെ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്‌ത യുവതി അറസ്റ്റിൽ
July 12, 2018, 3:06 pm
ഇറാൻ: ഹിജാബ് ധരിക്കാതെ കിടപ്പു മുറിയിൽ വച്ച് നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്ത പതിനെട്ടുകാരിയെ പൊലീസ് അറസ്റ്ര് ചെയ്‌തു. നൃത്തത്തിലൂടെ പ്രശസ്‌തയായ മദേ ഹോജാബ്രി എന്ന യുവ നർത്തകിയാണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള മദേ ഹോജാബ്രി 300ഓളം നൃത്ത വീഡിയോകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അറസ്റ്റിന് പിന്നാലെ ജാമ്യത്തിലിറങ്ങിയ യുവതി തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിച്ച് രംഗത്തെത്തി. 'ശ്രദ്ധ ആകർഷിക്കാൻ വേണ്ടിയായിരുന്നില്ല അത്തരത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നെ പിന്തുടരുന്നവർക്ക് വേണ്ടിയാണ് വീഡിയോ പോസ്റ്ര് ചെയ്തത്. താൻ ചെയ്തത് പോലെ മറ്റുള്ളവരും ചെയ്യണമെന്ന് ഒരു തരത്തിലും ആഗ്രഹിച്ചിരുന്നില്ല. ഞാൻ ഒരു ടീമിനൊപ്പവും ചേർന്നിട്ടില്ല, എനിക്ക് പരിശീലനവും ലഭിച്ചിട്ടില്ല. ഞാൻ ജിംനാസ്റ്റിക്‌സ് മാത്രമാണ് ചെയ്യുന്നത്'- ഹോജാബ്രി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അറസ്റ്റ് ചെയ്‌തതു മുതൽ നൂറുകണക്കിന് ആളുകളാണ് ഹോജാബ്രിയുടെ ഡാൻസിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അതേസമയം ഹോജാബ്രിയെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടുനുള്ള ആളുകൾ പ്രതിഷേധം നടത്തിയിരുന്നു. നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ആളുകൾ പ്രതിഷേധം അറിയിച്ചത്. കൂടാതെ ഇറാനിയൻ സ്ത്രീകൾ പൊതുസ്ഥലത്ത് വച്ച് നൃത്തം ചെയ്യുന്ന വീഡിയോകൾ പോസ്റ്റ് ചെയ്‌തും പ്രതിഷേധം അറിയിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ