തിരുവനന്തപുരത്ത് ബൈക്കുകളുടെ മത്സരയോട്ടം,​ സ്ത്രീകളടക്കം അഞ്ച് പേർക്ക് പരിക്ക്
July 12, 2018, 3:09 pm
തിരുവനന്തപുരം: കവടിയാർ - അമ്പലംമുക്ക് റോഡിൽ മത്സരയോട്ടം നടത്തിയ ബൈക്കിടിച്ച് മൂന്ന് സ്ത്രീകളടക്കം അഞ്ച് പേർക്ക് പരിക്കറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. പേരൂർക്കടയിൽ നിന്നും മത്സരയോട്ടം നടത്തിയ രണ്ട് ബൈക്കുകളിലൊന്നാണ് അപകടം ഉണ്ടാക്കിയത്. അതിവേഗത്തിലെത്തിയ ബൈക്ക് നർമദ ജംഗ്ഷനിൽ വച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന യുവാവിനും പരിക്കേറ്റു. പൊലീസ് കേസെടുത്തു.

ബൈക്കുകളുടെ മത്സരയോട്ടം പലപ്പോഴും ഇവിടെ അപകടങ്ങൾ ഉണ്ടാക്കാറുണ്ട്. അമിതവേഗം കണ്ടെത്താൻ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബൈക്കുകളുടെ നമ്പർ പ്ളേറ്റ് വ്യക്തമാകാത്ത തരത്തിൽ എഴുതിയിരിക്കുന്നതിനാൽ തന്നെ കാമറയിൽ കൃത്യമായി പതിയാറില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ