സംഗീതജിവിതം സാഫല്യമായി, ഒടിയനിലെ വിശേഷങ്ങളുമായി എം.ജി ശ്രീകുമാറും ജയചന്ദ്രനും
July 12, 2018, 3:52 pm
മലയാളികൾ ഇന്ന് വരെ ആസ്വദിച്ചതിൽ വച്ച് ഏറ്റവും നല്ല സംഗീത അനുഭവമായിരിക്കും ഒടിയനിലേതെന്ന് സംഗീത സംവിധായകൻ എം. ജയചന്ദ്രനും ഗായകൻ എം.ജി ശ്രീകുമാറും. ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഒടിയനിലെ ഗാനത്തിലൂടെ ജീവിതസ്വപ്‌നം യാഥാർത്ഥ്യമാവുകയാണെന്നും ചിത്രത്തിൽ അഞ്ച് ഗാനങ്ങൾ ചിട്ടപ്പെടുത്താൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ജയചന്ദ്രൻ പറഞ്ഞു. നിഗൂഢമായ ഒരു സിനിമാ പ്രപഞ്ചം തന്നെയാണ് ഒടിയനെന്നും സംവിധായകൻ ശ്രീകുമാർ മേനോന്റെ ആവശ്യപ്രകാരമാണ് ഓരോ ഗാനങ്ങളും വ്യത്യസ്ഥമായ രീതിയിൽ തയ്യാറാക്കിയതെന്നും ജയചന്ദ്രൻ പറഞ്ഞു.

അതേസമയം നീണ്ട 36 വർഷത്തെ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ച ഗാനമാണ് ഒടിയനിലേതെന്ന് എം.ജി ശ്രീകുമാർ പറഞ്ഞു. ഒടിയനോടൊപ്പം സഞ്ചരിച്ചാണ് ഓരോ ഗാനവും തയ്യാറാക്കിയിരിക്കുന്നത്. ഒടിയനിൽ ഇങ്ങനെ ഒരു ഗാനം ലഭിച്ചതിൽ ജന്മം സഫലമായെന്നും എംജി ശ്രീകുമാർ പറഞ്ഞു. ''സംഗീത ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ഗാനം. കണ്ണീർ പുവിനെക്കാളും സൂര്യകിരീടത്തേക്കാളും മികച്ചതും വ്യത്യസ്‌തത നിറഞ്ഞതുമായ ഗാനമാണിത്''- എം.ജി ശ്രീകുമാർ പറഞ്ഞു.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ