ദൈ​വ​ദ​ശ​കം സം​സ്ഥാ​ന​ഗാ​ന​മാ​ക​ട്ടെ
July 13, 2018, 12:10 am
സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ, പ്രസിഡന്റ് ശ്രീ​നാ​രാ​യ​ണ​ധർ​മ്മ​സം​ഘം ട്ര​സ്റ്റ്‌

കേ​​​ര​​​ള​​​സം​​​സ്ഥാ​​​ന​​​ത്തി​​​ന് ഒ​​​രു സം​​​സ്ഥാ​​​ന​​​ഗാ​​​നം വേ​​​ണ​​​മെ​​​ന്ന കേ​​​ര​​ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്​​താ​​​വം സ്വാ​​​ഗ​​​താർ​​​ഹ​​​മാ​​​ണ്. ഇ​​​പ്പോൾ പ​​ല സം​​​സ്ഥാ​​​ന​​​ങ്ങൾ​​​ക്കും അ​​​വ​​​രു​​​ടേ​​​താ​​യ സം​​​സ്ഥാ​​​ന​​​ഗാ​​​ന​​​ങ്ങ​​​ളു​​​ണ്ട്. ഭാ​​​ര​​​ത​​​ത്തി​​​നു ദേ​​​ശീ​​​യ​​​ഗാ​​​ന​​​മെ​​​ന്ന​​​പോ​​​ലെ കേ​​​ര​​​ള​​​ത്തി​​​നും ഒ​​​രു സം​​​സ്ഥാ​​​ന​​​ഗാ​​​നം വേ​​​ണ​​​മെ​​​ന്ന​​​ത് കേ​​​ര​​​ളീ​​​യ​​​ജ​​​ന​​​ത​​​യു​​​ടെ കൂ​​​ടി ആ​​​ഗ്ര​​​ഹ​​​മാ​​​ണ്.
ഈ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തിൽ കേ​​​ര​​​ളീ​​​യ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്റെ ആ​​​ധു​​​നീ​​​ക​​​ര​​​ണ​​​ത്തി​​​നും പ​​​രി​​​ഷ്​​ക​​​ര​​​ണ​​​ത്തി​​​നും അ​​​ഭ്യു​​​ന്ന​​​തി​​​ക്കും മ​​​ത​​​സൗ​​​ഹാർ​​​ദ്ദ​​​ത്തി​​​നും മാ​​​ന​​​വി​​​ക​​​ത​​​യി​​​ലൂ​​​ന്നി​​യ ന​​​വോ​​​ത്ഥാ​​​ന​​​ത്തി​​​ന്റെ മ​​​ഹാ​​​പ്ര​​​വാ​​​ഹം തീർ​​​ത്ത ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​ദേ​​​വൻ 1914 ൽ ര​​​ചി​​​ച്ച ദൈ​​​വ​​​ദ​​​ശ​​​കം കേ​​​ര​​​ള​​​ത്തി​​​ന്റെ സം​​​സ്ഥാ​​​ന​​​ഗാ​​​ന​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് സർ​​​ക്കാർ മുൻ​​​കൈ എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ശി​​​വ​​​ഗി​​​രി​​​മ​​​ഠ​​​ത്തി​​​ന്റെ അ​​​ഭ്യർ​​​ത്ഥ​​​ന.
​​ജാ​​​തി​​​ഭേ​​​ദം മ​​​ത​​​ദ്വേ​​​ഷം ഏ​​​തു​​​മി​​​ല്ലാ​​​തെ സർ​​​വ്വ​​​രും സോ​​​ദ​​​ര​​​ത്വേ​​ന ​​വാ​​​ഴു​​​ന്ന മാ​​​തൃ​​​കാ​​​സ്ഥാ​​​ന​​​മാ​​​യി​ ഈ ലോ​​​കം പ​​​രി​​​ല​​​സി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ഗ്ര​​​ഹി​​​ച്ച് അ​​​തി​​​നു​​​വേ​​​ണ്ടി ആ​​​യു​​​സും വ​​​പു​​​സും ആ​​​ത്മ​​​ത​​​പ​സും ബ​​​ലി ചെ​​​യ്​ത മ​​​റ്റൊ​​​രു ഗു​​​രു​​​വ​​​ര്യൻ ന​​​മു​​​ക്കി​​​ല്ല. മ​​​ത​​​സൗ​​​ഹാർ​​​ദ്ദം കൊ​​​ണ്ടു ലോ​​​ക​​​ത്തി​​​നു ത​​​ന്നെ മാ​​​തൃ​​​ക​​​യാ​​​യി ഭ​​​വി​​​ക്കു​​​വാൻ കേ​​​ര​​​ള​​​ത്തെ രൂ​​​പാ​​​ന്ത​​​ര​​​പ്പെ​​​ടു​​​ത്തി​​​യെ​​​ടു​​​ത്ത​​​ത് ഗു​​​രു​​​വാ​​​യി​​​രു​​​ന്നു. ഒ​​​രു ജാ​​​തി ഒ​​​രു മ​​​തം ഒ​​​രു ദൈ​​​വം മ​​​നു​​​ഷ്യ​​​ന് എ​​​ന്ന വി​​​ശ്വ​​​മാ​​​ന​​​വി​​​ക​​​ത​​​യു​​​ടെ മ​​​ഹാ​​​മ​​​ന്ത്രം കൊ​​​ണ്ട് ഒ​​​രാ​​​ളും മ​​​റ്റൊ​​​രാ​​​ളി​​​നു അ​​​ന്യ​​​ര​​​ല്ലെ​​​ന്നും,​അ​​​വ​​​ന​​​വ​​​​​നാ​​​ത്മ​​​സു​​​ഖ​​​ത്തി​​​നാ​​​ച​​​രി​​​ക്കു​​​ന്ന​​​വ​​​യ​​​പ​​​ര​​​ന്നു സു​​​ഖ​​​ത്തി​​​നാ​​​യി വ​​​രേ​​​ണ​​​​​മെ​​​ന്ന സർ​​​വ്വ​​​ധർ​​​മ്മ​ സ​​​മ​​​ഭാ​​​വ​​​ന​​​യു​​​ടെ ദർ​​​ശ​​​നം കൊ​​​ണ്ട് മ​​​നു​​​ഷ്യ​​​രെ​​​ല്ലാം ആ​​​ത്മ​​​സ​​​ഹോ​​​ദ​​​ര​​​രാ​​​ണെ​​​ന്നും ബോ​​​ദ്ധ്യ​​​പ്പെ​​​ടു​​​ത്തി​​യ ഗു​​​രു​​​ദേ​​​വ​​​ന്റെ ദൈ​​​വ​​​ദ​​​ശ​​​കം ഇ​​​ന്നു നൂ​​​റി​​​ലേ​​​റെ ഭാ​​​ഷ​​​ക​​​ളി​​​ലേ​​​ക്കു മൊ​​​ഴി​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ട്ട് ലോ​​​ക​​​ത്തി​​​ന്റെ ത​​​ന്നെ വി​​​ശ്വ​​​പ്രാർ​​​ത്ഥ​​​ന​​​യാ​​​യി മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
1922 ൽ വി​​​ശ്വ​​​മ​​​ഹാ​​​ക​​​വി ര​​​വീ​​​ന്ദ്ര​​​നാ​​​ഥ​​​ടാ​​​ഗോ​​​റും ദീ​​​ന​​​ബ​​​ന്ധു സി. എ​​​ഫ്. ആൻ​​​ഡ്രൂ​​​സും 1925 ൽ മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യും വി​​​നോ​​​ബ​​​ഭാ​​​വെ​​​യും സ്വാ​​​മി ശ്ര​​​ദ്ധാ​​​ന​​​ന്ദ​​​യും 1928 ൽ റൊ​​​മൈൻ റോ​​​ള​​​ണ്ടും ഒ​​​ക്കെ​​​ത്ത​​​ന്നെ അ​​​റി​​​ഞ്ഞ ഗു​​​രു​​​വി​​​ന്റെ സർ​​​വ്വാ​​​ത്മ​​​ഭാ​​​വ​​​ത്തെ​​​യും മാ​​​ന​​​വി​​​ക​​​ത​​​യു​​​ടെ പ​​​ര​​​മാ​​​ത്മ​​​ഭാ​​​വ​​​ത്തെ​​​യും ന​​​വോ​​​ത്ഥാ​​​ന​​​കാ​​​ന്തി​​​ക​​​പ്ര​​​സ​​​ര​​​ത്തെ​​​യും കേ​​​ര​​​ളീ​​​യ​​​രെ​​​ന്ന​​​ഭി​​​മാ​​​നി​​​ക്കു​​​ന്ന നാം അ​​​റി​​​യാ​​​തെ പോ​​​ക​​​രു​​​ത്. ജാ​​​തി​​​മ​​​ത​​​ഭേ​​​ദ​​​മെ​​​ന്യേ, പ​​​ണ്​​ഡി​​​ത​​​പാ​​​മ​​​ര​​​ഭേ​​​ദ​​​മെ​​​ന്യേ, ഭാ​ഷാ​​​ദേ​​​ശ​​​ഭേ​​​ദ​​​മെ​​​ന്യേ, ആ​​​സ്​​തി​​ക നാ​​​സ്​​തി​​ക ഭേ​​​ദ​​​മെ​​​ന്യേ ആർ​​​ക്കും അ​​​വ​​​രു​​​ടെ വി​​​ശ്വാ​​​സ​​​ത്തി​​​നും ത​​​ത്ത്വ​​​സം​​​ഹി​​​ത​​​യ്​​ക്കും പ്ര​​​ത്യ​​​യ​​​ശാ​​​സ്​​ത്ര​​​ത്തി​​​നും സ​​​മ്മ​​​ത​​​മാ​​​കു​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള ഗു​​​രു​​​വി​​​ന്റെ ദൈ​​​വ​​​ദ​​​ശ​​​ക​​​ത്തി​​​ന്റെ ​​ര​​​ച​​​നാ​​​ശ​​​താ​​​ബ്​​ദി 2014 ൽ ആ​​​ഘോ​​​ഷി​​​ച്ച വേ​​​ള​​​യിൽ അ​​​ന്ന​​​ത്തെ സം​​​സ്ഥാ​​​ന​​​സർ​​​ക്കാർ ദൈ​​​വ​​​ദ​​​ശ​​​കം ക​​​ല​​​ണ്ടർ പു​​​റ​​​ത്തി​​​റ​​​ക്കി സ​​​മാ​​​ദ​​​ര​​​വ് കാ​​​ണി​​​ച്ചി​​​രു​​​ന്ന​​​തും 2016 ൽ ഇ​​​ന്ന​ത്തെ സർ​​​ക്കാർ ഗു​​​രു​​​വി​​​ന്റെ ജാ​​​തി​​​യി​​​ല്ലാ വി​​​ളം​​​ബ​​​ര​​​ശ​​​താ​​​ബ്​​ദി സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തിൽ ആ​​​ഘോ​​​ഷി​​​ച്ച​​​തും നി​​​ത്യ​​​സ്​​മ​​​ര​​​ണീ​​​യ​​​മാ​​​ണ്.
ന​​​മ്മു​​​ടെ സം​​​സ്​​കാ​​​ര​​​ത്തി​​​നും വി​​​ശ്വാ​​​സ​​​ത്തി​​​നും സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും വി​​​കാ​​​സ​​​ത്തി​​​നും ശാ​​​ന്തി​​​ക്കും ദാർ​​​ശ​​​നി​​​കാ​​​വ​​​ബോ​​​ധം പ​​​കർ​​​ന്നു ന​​​ല്​​കു​​​ന്ന ദൈ​​​വ​​​ദ​​​ശ​​​കം എ​​​ന്ന പ്രാർ​​​ത്ഥ​​​നാ​​​കാ​​​വ്യം മ​​​ല​​​യാ​​​ള​​​ഭാ​​​ഷ​​​യ്​​ക്കും കേ​​​ര​​​ള​​​സം​​​സ്ഥാ​​​ന​​​ത്തി​നും നൈ​​​തി​​​ക​​​ത​​​യു​​​ടെ​​​യും ന​​​വീ​​​ന​​​ചി​​​ന്ത​​​ക​​​ളു​​​ടെ​​​യും പു​​​തി​​യ ഉ​​​യ​​​ര​​​ങ്ങ​​​ളും നി​​​ത്യ​​​വർ​​​ത്ത​​​മാ​​​ന​​​വു​​​മാ​​​ണ് ന​​​ൽകു​​​ന്ന​​​ത്. കേ​​​ര​​​ള​​​സർ​​​ക്കാ​​​രി​​​ന്റെ അ​​​ടി​​​യ​​​ന്ത​​​ര​​​ശ്ര​​​ദ്ധ ഇ​​​ക്കാ​​​ര്യ​​​ത്തിൽ പ​​​തി​​​യ​​​ണ​​​മെ​​​ന്നാ​​​ണ് ശി​​​വ​​​ഗി​​​രി​​​മ​ഠ​​​ത്തി​​​ന്റെ​​​യും ശ്രീ​​​നാ​​​രാ​​​യ​​​ണീ​​യ വി​​​ശ്വാ​​​സ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്റെ​​​യും ആ​​​ഗ്ര​​​ഹം.

(​ശി​വ​ഗി​രി മാ​സി​ക​യു​ടെ മു​ഖ​പ്ര​സം​ഗം)
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ