ഫഹദ് ഫാസിൽ ഇനി രജനീകാന്തിന്റെ സ്വന്തം നൻപൻ
July 12, 2018, 4:19 pm
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിൽ രജനീകാന്തിന്റെ സുഹൃത്തായിട്ടാണ് ഫഹദ് എത്തുന്നത്. ചില തമിഴ് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യം ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ. ബോബി സിംഹ, മേഘ ആകാശ് എന്നിവരാണ് മറ്റുതാരങ്ങൾ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

വേലെെക്കാരൻ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ഫഹദിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിച്ചത്. വില്ലനായി തമിഴകത്ത് അരങ്ങേറ്റം കുറിച്ച ഫഹദിന്റെ മൂന്നാമത്തെ തമിഴ് ചിത്രം കൂടി ആണിത്. വിജയ് സേതുപതിക്കൊപ്പം സൂപ്പർ ഡീലക്‌സ് എന്നൊരു ചിത്രം ഈയിടെ പൂർത്തിയാക്കിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ