'അഭിമന്യു എനിക്ക് ആരായിരുന്നു '
July 13, 2018, 12:20 am
ജൂലിചന്ദ്ര
അ​ഭി​മ​ന്യു എ​നി​ക്ക് ആ​രാ​യി​രു​ന്നു ....​അ​റി​യി​ല്ല ....​ഓ​രോ ദി​വ​സ​വും ക​ഴി​യും തോ​റും നെ​ഞ്ചി​ലെ ഭാ​രം കൂ​ടു​ന്ന​ത​ല്ലാ​തെ ...
അ​വ​ന്റെ അ​ച്ഛ​നും അ​മ്മ​യ്ക്കും ന​ഷ്ട​പെ​ട്ട​ത് പോ​ലെ ആ​വി​ല്ല ആർ​ക്കും, അ​വ​രു​ടെ ദു​:ഖ​ത്തി​ന്റെ ഏ​ഴ​യ​ല​ത്തു വ​രി​ല്ല ന​മ്മു​ടെ ദുഃ​ഖം എ​ന്നൊ​ക്കെ കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞെ​ങ്കി​ലും ... അ​റി​യി​ല്ല എ​നി​ക്ക് അ​വൻ എന്റെ ആ​രൊ​ക്കെ ആ​യി​രു​ന്നോ ...​ഭാ​രം കു​റ​യു​ന്നി​ല്ലല്ലോ...​ഈ​ശ്വ​രാ.......
ഡി​ഗ്രി ഒ​ന്നാം വർ​ഷ​ക്കാ​രൻ അ​താ​യ​ത് പ​തി​നെ​ട്ടു വ​യ​സിൽ മു​ടി ന​ര​ച്ചൊ​രു പ​യ്യൻ അ​ങ്ങ​നെ ആ​ണ് ആ​ദ്യം ഞാൻ അ​വ​നെ ശ്ര​ദ്ധി​ക്കു​ന്ന​ത്...
എ​സ് .എ​ഫ.് ഐ യു​ടെ കൊ​ടി​യു​മാ​യി ഏ​റ്റ​വും മുൻ​പിൽ വ​ള​രെ ആ​ത്മാർ​ഥ​മാ​യി മു​ഷ്ട്ടി ചു​രു​ട്ടി മു​ദ്രാ​വാ​ക്യം വി​ളി​ച്ചു പോ​യ​പ്പോ​ഴാ​ണ് പി​ന്നെ കാ​ണു​ന്ന​ത്...
ഫ്ര​ഷേ​ഴ്‌​സ് ഡേ യിൽ ഒ​രു സ്റ്റേ​ജ് ഫി​യ​റും ഇ​ല്ലാ​തെ ഡാൻ​സ് ക​ളി​ക്കു​മ്പോ​ഴാ​ണ് ഇ​വൻ ആ​ള് കൊ​ള്ളാ​ലോ എ​ന്ന് തോ​ന്നി​യ​ത്...
എൻ. എ​സ് എ​സ് ആ​പ്ളിക്കേഷൻ പ​രി​ശോ​ധി​ക്കു​മ്പോൾ ഇ​വ​നെ എ​ടു​ക്ക​ണോ മി​സ് എ​ന്ന് ആ​രോ ചോ​ദി​ച്ച​ത് ഞാ​നോർ​ക്കു​ന്നു...​പി​ന്നാക്ക സ​മു​ദാ​യ​ത്തി​ന്നാ​യ​തു കൊ​ണ്ട് അ​വ​നെ ഉൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് എന്റെ മ​ന​സ് പ​റ​ഞ്ഞു. ആ​ദ്യ​മൊ​ന്നും റെ​ഗു​ലർ ആ​യി എൻ.എ​സ് .എ​സ് പ്ര​വർ​ത്ത​ന​ങ്ങ​ളിൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ലാ​രു​ന്നു...​ഇ​നി വ​ന്നി​ല്ലെ​ങ്കിൽ ഒ​ഴി​വാ​ക്കി താ​ല്പ​ര്യ​ത്തോ​ടെ നിൽ​ക്കു​ന്ന മ​റ്റു കു​ട്ടി​ക​ളെ ഉൾ​പ്പെ​ടു​ത്തു​മെ​ന്ന് ഞാൻ അ​വ​നോ​ട് പ​റ​ഞ്ഞു...
എൻ.എ​സ്.എ​സിൽ ചേർ​ന്നാൽ അ​റ്റ​ൻഡൻ​സും മാർ​ക്കും കി​ട്ടു​മെ​ന്നാ​ണ് അ​വ​നോ​ടു ആ​രൊ​ക്കെ​യോ പ​റ​ഞ്ഞു കൊ​ടു​ത്തി​രു​ന്ന​ത്...​എൻ .എ​സ് .എ​സ് .എ​ന്താ​ണെ​ന്ന് മി​സ് ഇ​പ്പൊ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് എ​നി​ക്ക് മ​ന​സി​ലാ​യ​ത് പാ​വ​പ്പെ​ട്ട​വർ​ക്ക് വേ​ണ്ടി എ​ന്തെ​ങ്കി​ലും ഒ​ക്കെ ചെ​യ്യാൻ ഇ​നി മു​തൽ ഞാൻ ഉ​ണ്ടാ​വും മി​സ് എ​ന്നെ വി​ളി​ച്ചാൽ മ​തി​യെ​ന്നൊ​ക്കെ പ​റ​യു​മ്പോൾ അ​ത് വെ​റും വാ​ക്ക​ല്ലാ​യെ​ന്നും​അ​വ​ന്റെ ആ​ത്മാർ​ത്ഥത​യും സ്നേ​ഹ​വും ഞാൻ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു...
പി​ന്നെ എ​ന്തി​നും ഞാൻ അ​വ​നെ വി​ളി​ക്കു​മാ​രു​ന്നു ...​ഫോ​ണിൽ വി​ളി​ച്ചു​ട​നെ കാ​ര്യം എ​ന്താ​ണ് എ​ന്ന് കേൾ​ക്കാൻ നിൽ​ക്കാ​തെ മി​സ് എ​വി​ടു​ണ്ട് ഞാൻ വ​രാ​മെ​ന്നു പ​റ​ഞ്ഞു എ​ന്നെ കാ​ണാ​നെ​ത്തു​മാ​യി​രു​ന്നു .....​പ​റ​യു​ന്ന കാ​ര്യ​ങ്ങൾ തി​ക​ച്ചും ആ​ത്മാർ​ത്ഥത​യോ​ടെ ചെ​യ്തു ത​രും...
എ​ന്നെ കാ​ണു​മ്പോൾ ആ​ദ്യം ഒ​ളി​ക്കു​ന്ന കു​ട്ടി​ക​ളു​ണ്ട് എ​ന്തെ​ങ്കി​ലും പ​ണി ഏൽ​പ്പി​ച്ചാ​ലോ എ​ന്ന് ക​രു​തി​യി​ട്ട്... അ​വി​ടെ അ​ഭി​മ​ന്യു വ്യ​ത്യ​സ്ത​നാ​യി​രു​ന്നു ... എ​വി​ടെ വ​ച്ച് ക​ണ്ടാ​ലും മുൻ​പി​ലേ​ക്ക് വ​രും എ​ന്തെ​ങ്കി​ലും വി​ശേ​ഷം ചോ​ദി​ക്കും...​ന​മു​ക്ക് കോ​ളേ​ജിൽ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെക്കുറി​ച്ച് പ​റ​യും...​ഹോ​സ്റ്റൽ ബു​ദ്ധി​മു​ട്ടു​ക​ളാ​യി​രു​ന്നു എ​പ്പോ​ഴും പ​റ​ഞ്ഞി​രു​ന്ന​ത് ..​മി​സിന് എ​ന്തെ​ങ്കി​ലും ഈ വി​ഷ​യ​ത്തിൽ ചെ​യ്യാൻ പ​റ്റു​മോ എ​ന്ന് എ​പ്പോ​ഴും ചോ​ദി​ക്കു​മാ​യി​രു​ന്നു ...
മ​റ്റു​ള്ള​വ​രെ ന​ന്നാ​യി കെ​യർ ചെ​യ്യു​ന്ന​വ​നാ​യി​രു​ന്നു...​പ്രാ​യ​ത്തിൽ ക​വി​ഞ്ഞ പ​ക്വ​ത​യോ​ടെ കാ​ര്യ​ങ്ങ​ളെ വീ​ക്ഷി​ച്ചി​രു​ന്നു...​കൂ​ടെ​യു​ള്ള പെൺ​കു​ട്ടി​ക​ളെ കു​റി​ച്ച് എ​പ്പോ​ഴും ഒ​രു ക​രു​തൽ ആ​യി​രു​ന്നു....
ഈ മേയ് മാ​സ​ത്തിൽ ഒ​രു ദി​വ​സം ഏ​ക​ദേ​ശം ഒ​ന്ന് ര​ണ്ടു മ​ണി​ക്കൂർ എ​ന്റെ​ടു​ത്തു നി​ന്ന് കു​റെ സം​സാ​രി​ച്ചു...​മൊ​ബൈ​ലിൽ കു​റെ ഫോ​ട്ടോ​സ് വീ​ഡി​യോ​സ് ഒ​ക്കെ കാ​ണി​ച്ചു ത​ന്നു അ​തൊ​ക്കെ ഫ്ര​ണ്ട്സി​ന്റെ ആ​രു​ന്നു...
മി​സ് ഇ​നി എ​ന്താ പ​രി​പാ​ടി എ​ന്ന് ചോ​ദി​ച്ച​പ്പോ കൂ​ടെ​യു​ള്ള ടീ​ച്ചേ​ഴ്‌​സ്‌ ഒ​ത്തു കൊ​ടൈ​ക്ക​നാ​ലിൽ പോ​കു​ന്ന കാ​ര്യം പ​റ​ഞ്ഞ​പ്പോ അ​വ​ന്റെ മു​ഖ​ത്തെ സ​ന്തോ​ഷം കാ​ണ​ണ​മാ​യി​രു​ന്നു ...​മി​സി​നു റി​ലാ​ക്സ് ചെ​യ്യ​ലോ ,​ടൂർ അ​ടി​പൊ​ളി ഫോ​ട്ടോ​സ് ഒ​ക്കെ ആ​യി​ട്ട് മി​സ് ഓ.​ജി. ആ​ക്കും... (​ഓ.​ജി. അ​വ​ന്റെ മാ​ത്രം ഭാഷ ആ​യി​രു​ന്നു..​എ​ന്താ അ​തി​ന്റെ അർ​ഥം എ​ന്ന് പ​ല​വ​ട്ടം ചോ​ദി​ച്ചി​ട്ടും പ​റ​ഞ്ഞി​ട്ടി​ല്ല ...​അ​ടി​പൊ​ളി എ​ന്നോ മ​റ്റോ ആ​ണ് അ​തി​ന്റെ അർ​ത്ഥം എ​ന്നാ​ണ് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത് ) ...
വെ​ക്കേ​ഷ​ന് ലു​ലു കൺ​വെൻ​ഷൻ സെ​ന്റ​റിൽ പ്ലം​ബിം​ഗ് വർ​ക്കി​ന്‌ പോ​കാൻ ഇ​രു​ന്ന​വ​നോ​ടാ​ണ് ഞാൻ ടൂർ പോ​കു​ന്ന ക​ഥ​യൊ​ക്കെ പ​റ​ഞ്ഞ​ത്...​ക​ഷ്ടം ...​പ​ക്ഷെ ഇ​പ്പൊ ഓർ​ക്കു​മ്പോ.... ഞാ​ന​തു പ​റ​യു​മ്പോ അ​വ​ന്റെ മു​ഖ​ത്തു നി​രാ​ശ​യോ വി​ഷ​മ​മോ ഒ​ന്നും ക​ണ്ടി​ല്ല നി​റ​ഞ്ഞ സ​ന്തോ​ഷ​മാ​യിരു​ന്നു ... മ​റ്റു​ള്ള​വ​രു​ടെ സ​ന്തോ​ഷം അ​വ​ന്റെ സ​ന്തോ​ഷ​മാ​യി​രു​ന്നു...
ഈ മ​ല​മു​ക​ളി​ലെ കാ​ടി​നു​ള്ളി​ലെ ഒ​റ്റ​മു​റി വീ​ട്ടിൽ നി​ന്ന് നി​റ​യെ സ്വ​പ്ന​ങ്ങ​ളു​മാ​യി മ​ഹാ​രാ​ജാ​സ് കോ​ളേ​ജിൽ വ​ന്ന​ത് നി​റ​യെ സൗ​ഹൃ​ദ​ങ്ങ​ളും സ്നേ​ഹ​വും നേ​ടാ​നും അ​ത് വ​ഴി അ​വ​ന്റെ നാ​ടി​നു ത​ണ​ലേ​കാ​നും...
ഞാൻ ഓർ​ക്കു​ന്നു ജാ​തി മത രാ​ഷ്ട്രീയ ഭേ​ദ​മെ​ന്യേ സൗ​ഹൃദ വ​ല​യം സൃ​ഷ്ടി​ച്ചി​രു​ന്നു...​ന​മ്മു​ടെ ' വ​ട്ട​വട '​എ​ന്ന് പ​റ​യു​മ്പോൾ സു​ഹൃ​ത്തു​ക്ക​ളു​ടെ മു​ഖ​ത്തു ചി​രി​യും സ​ന്തോ​ഷ​വും... അ​ഭി​മ​ന്യു​വി​നെ എൻ. എ​സ് .എ​സ് വോ​ള​ണ്ടിയർ സെ​ക്ര​ട്ട​റി ആ​യി നോ​മി​നേ​റ്റ് ചെ​യ്ത​പ്പോ എ​ല്ലാ​രും വ​ട്ട​വട എ​ന്നും ഓ.​ജി.​എ​ന്നും പ​റ​ഞ്ഞു ചി​രി​ച്ചു കൈ​കൊ​ട്ടി​യ​തു ഞാൻ ഓർ​ക്കു​ന്നു ....​എ​ല്ലാർ​ക്കും സ​മ്മ​ത​നാ​യി​രു​ന്നു.. ഈ ചു​രു​ങ്ങിയ കാ​ല​ത്തി​നു​ള്ളിൽ എ​ങ്ങ​നെ നി​ന​ക്ക് സാ​ധി​ച്ചു അ​ഭി​മ​ന്യു ... നീ ഒ​രു സം​ഭ​വം ത​ന്നെ ആ​രു​ന്നു.. നി​ന്നെ മ​ന​സ്സിൽ ക​ണ്ടു​കൊ​ണ്ടു വ​രും വർ​ഷ​ത്തെ പ്ര​വർ​ത്ത​ന​ങ്ങൾ ഞാൻ ആ​ലോ​ചി​ച്ചു​കൂ​ട്ടു​ക​യാ​യി​രു​ന്നു...​ക​ഴു​ക​ന്മാർ നി​ന്നെ കൊ​ത്തി​ക്കൊ​ണ്ടു പോ​കു​മെ​ന്ന് അ​റി​ഞ്ഞി​രു​ന്നി​ല്ല​ല്ലോ ... അ​റി​ഞ്ഞി​രു​ന്നി​ല്ല​ല്ലോ മോ​നെ....
ഫോ​ണിൽ അ​ഭി​മ​ന്യു​വി​ന്റെ വാ​ട്സാ​പ് സ​ന്ദേ​ശ​ങ്ങൾ ഇ​പ്പൊ വാ​യി​ച്ചു നോ​ക്കു​മ്പോ എ​ത്ര സ​ത്യ​സ​ന്ധ​നും എ​ത്ര ന​ല്ല മ​ന​സി​ന്റെ ഉ​ട​മ​യു​മാ​യി​രു​ന്നു അ​വൻ ....
ഇ​ത്ര​യും ന​ന്മ​യു​ള്ള മ​ക​നെ പെ​റ്റ അ​മ്മേ നി​ങ്ങൾ​ക്കു പ്ര​ണാ​മം. കോ​ഴി​ക്കോ​ട് നി​ന്ന് ഒ​ര​മ്മ അ​വർ​ക്കു പി​റ​ക്കാ​തെ പോയ മ​ക​നെ ഓർ​ത്തു വി​ല​പി​ക്കു​ന്നു...​അ​ഭി​മ​ന്യു​വി​നോ​ട് അ​ടു​ത്ത് പെ​രു​മാ​റിയ ടീ​ച്ചർ എ​ന്ന നി​ല​യിൽ അ​വർ എ​ന്നെ കാ​ണാൻ വ​രു​ന്നു..
'അ​ഭി നീ ഒ​രു മ​ഹാൻ ആ​യി​രു​ന്നു...​എ​നി​ക്ക് വാ​ക്കു​കൾ കൊ​ണ്ട് നി​ന്നെ നിർ​വ​ചി​ക്കാൻ അ​റി​യി​ല്ല മോ​നെ...​ഒ​ന്നു​റ​പ്പാ എ​നി​ക്കും നീ ആ​രൊ​ക്കെ​യോ ആ​യി​രു​ന്നു...'
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ