പരമേശ്വരിയായി കാജൽ അഗർവാൾ
July 12, 2018, 5:40 pm
ബോളിവുഡ് നടി കങ്കണ റോണത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത 'ക്വീൻ' എന്ന സിനിമയുടെ തമിഴ് റീമേക്കിൽ നായികയായ കാജൽ അഗ‌ർവാളിന്റെ ലുക്ക് അണിയറക്കാർ പുറത്ത് വിട്ടു. പരമേശ്വരി എന്ന കഥാപാത്രത്തെയാണ് കാജൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

2014ൽ വികാസ് ബാൽ സംവിധാനം ചെയ്ത ക്വീൻ എന്ന സിനിമ നിഷ്‌കളങ്കയായ ഒരു വധുവിന്റെ കഥയാണ് പറഞ്ഞത്. തന്നെ തഴഞ്ഞ പ്രതിശ്രുതവരനെ ഓർത്ത് കരയാതെ ജീവിതം ആഘോഷിച്ച പെൺകുട്ടിയായാണ് കങ്കണ ചിത്രത്തിൽ എത്തിയത്.

തമിഴ്നാട്ടിലെ വിരുദനഗറാണ് പ്രധാന ലൊക്കേഷൻ. പാരീസ്,​ ബാഴ്സലോണ,​ ലണ്ടൻ എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യും.

തമിഴിനെ കൂടാതെ കന്നഡയിലും മലയാളത്തിലും ചിത്രം ഒരുക്കുന്നുണ്ട്. കന്നഡയിൽ ചിത്രം സംവിധാനം ചെയ്യുന്ന രമേഷ് അരവിന്ദാണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയിൽ ലിസ ഹെയ്ഡൻ അവതരിപ്പിച്ച കഥാപാത്രത്തെ എല്ലാ ഭാഷകളിലും എമി ജാക്സനാവും അവതരിപ്പിക്കുക. മലയാളത്തിൽ അമലാപോളാണ് നായികയാകുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ