നിർമ്മൽ സിംഗുമായി മോദി കൂടിക്കാഴ്ച നടത്തി, കാശ്‌മീരിൽ ബി.ജെ.പി സർക്കാരിന് നീക്കം
July 12, 2018, 6:15 pm
ന്യൂഡൽഹി: ജമ്മു കാശ്‌മീരിൽ പി.ഡി.പിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ ബി.ജെ.പി സർക്കാരുണ്ടാക്കാൻ നീക്കം നടക്കുന്നു. ഇതിന്റെ ഭാഗമായി മെഹബൂബ മുഫ്തി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ നിർമൽ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. ഇതിന് മുമ്പായി ജമ്മു കാശ്‌മീരിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി രാം മാധവുമായി മോദി ചർച്ച നടത്തി.

അതേസമയം, ബി.ജെ.പി സർക്കാരിനെ പിന്തുണയ്‌ക്കാൻ പി.ഡി.പിയിലെ ഒരു വിഭാഗം ആലോചിക്കുന്നുണ്ടെന്ന് പി.ഡി.പി എം.എൽ.എയായ ആബിദ് അൻസാരി പറഞ്ഞു. ഒരു ഡസനിലധികം എം.എൽ.എമാർ തങ്ങളോടൊപ്പമുണ്ടെന്നാണ് ആബിദ് അവകാശപ്പെടുന്നത്. ഷിയാ പണ്ഡിതൻ ഇമ്രാൻ അൻസാരിയുടെ ബന്ധു കൂടിയാണ് ആബിദ്.

87 അംഗ സഭയിൽ 44 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ബി.ജെ.പിക്ക് സഭയിലുള്ളത് 25 പേരാണ്. അപ്പോഴും എണ്ണം തികയ്ക്കാൻ 19 പേരുടെ പിന്തുണ കൂടി വേണം. പീപ്പിൾസ് കോൺഫറൻസിന്റെ രണ്ട് പേർ പിന്തുണച്ചേക്കാം. അപ്പോഴും 17 പേർ കൂടി വേണം. പിഡിപിയിൽ ഒരു പിളർപ്പുണ്ടായി 17 പേരെ ഒപ്പമെത്തിക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ