ഇമ്രാന് അവിഹിത ബന്ധത്തിൽ അഞ്ച് കുട്ടികൾ: വീണ്ടും ആരോപണ ശരവുമായി മുൻ ഭാര്യ
July 12, 2018, 7:33 pm
കറാച്ചി: തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടിയുടെ ചെയർമാനും പാകിസ്ഥാൻ മുൻ ക്യാപ്‌ടനുമായ ഇമ്രാൻ ഖാനെതിരെ വീണ്ടും ആരോപണവുമായി മുൻ ഭാര്യ റേഹം ഖാൻ രംഗത്ത്. തന്റെ പുതിയ പുസ്‌തകത്തിലാണ് രേഹം ഇമ്രാനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അവിഹിത ബന്ധത്തിൽ ഇമ്രാന് അഞ്ച് കുട്ടികളുണ്ടെന്നാണ് രേഹത്തിന്റെ ആരോപണം.

'രേഹം ഖാൻ' എന്ന പുസ്‌തകം കഴിഞ്ഞ ദിവസം മുതൽ ഓൺലൈൻ സൈറ്റായ ആമസോൺ വഴി ലഭ്യമായിരുന്നു. ഇതുകൂടാതെ ഇമ്രാൻ അഴിമതിക്കാരനാണെന്നും സ്വവർഗരതി ഇഷ്‌ടപ്പെടുന്നയാളാണെന്നും പുസ്‌തകത്തിൽ പറയുന്നു. പാക് ടെലിവിഷൻ അവതാരകയും പത്രപ്രവർത്തകയുമായ രേഹം ഖാനെ 2015 ജനുവരിയിലാണ് ഇമ്രാൻ വിവാഹം ചെയ്‌തത്. എന്നാൽ ഒക്ടോബറിൽ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു.

അന്യരുടെ ചിലവിലാണ് ഇമ്രാന്റെ ജീവിതം. പച്ചക്കറിയും മറ്റു ഭക്ഷ്യവസ്‌തുക്കളും വിവിധ നേതാക്കൾ കൊണ്ടുവന്നു കൊടുക്കും. രാജ്യത്തെ ഭരണസംവിധാനത്തിലെ അഴിമതിയെപ്പറ്റി ഇന്നുവരെ ഇമ്രാൻ സംസാരിച്ചിട്ടില്ല. വനംമാഫിയയെ കീഴ്‌പ്പെടുത്തി ഖൈബർ–പക്തൂൺ മേഖല, സർക്കാർ ജപ്‌തി ചെയ്‌ത തടികൾ ഇമ്രാൻ കുറഞ്ഞ പൈസയ്‌ക്ക് ലേലത്തിൽ പിടിച്ചു വീട്ടിലെത്തിക്കാൻ ശ്രമിച്ചെന്നും രേഹം ആരോപിച്ചു. ഇമ്രാന് ദുർമന്ത്രവാദവും ലഹരി മരുന്നുകളുടെ വ്യാപക ഉപയോഗവും ഉണ്ടായിരുന്നെന്നും രേഹം പറയുന്നു.

'കിടപ്പറയിൽ നിന്നും കെവൈ ജെല്ലിയും ഒഴിഞ്ഞ സിഗരറ്റ് കൂടുകളും കിട്ടിയിട്ടുണ്ട്. പരസ്ത്രീ ബന്ധങ്ങളിലും തൽപ്പരനായിരുന്നു. പാർട്ടി നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ അനേകം സ്ത്രീകളുമായി ബന്ധമുണ്ട്. ഉസ്‌മ കർദാർ ഉൾപ്പെടെയുള്ളവരോടു നഗ്‌നദൃശ്യങ്ങൾ അയക്കാൻ സ്ഥിരമായി ആവശ്യപ്പെടും. തന്റെ സാമീപ്യത്തിൽപോലും അടുത്തിരിക്കാൻ ഉസ്‌മയെ നിർബന്ധിക്കാറുമുണ്ട്. പല സ്ത്രീകൾക്കും ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കാറുണ്ട്. പ്രശസ്ത ഗായിക ഗ്രേസ് ജോൺസിനൊപ്പം തന്നെയും കൂട്ടി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇമ്രാൻ ആഗ്രഹിച്ചിരുന്നു. പല ബന്ധങ്ങളിലും മക്കളുണ്ടായിരുന്നെങ്കിലും കൃത്യമായ ധാരണയുണ്ടായിരുന്നില്ല'-ഗുരുതര ആരോപണങ്ങളാണ് രേഹം പുസ്‌തകത്തിലുന്നയിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ