അജ്ഞാതരുടെ ആക്രമണത്തിൽ ബി.ജെ.പി പ്രവർത്തകരായ അച്ഛനും മകനും ദാരുണാന്ത്യം
July 12, 2018, 8:12 pm
പുരുലിയ: കെട്ടിത്തൂക്കിയ നിലയിൽ രണ്ട് ബി.ജെ.പി പ്രവർത്തകരുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പശ്ചിമ ബംഗാളിലെ പുരുലിയയിൽ രണ്ട് ബി.ജെ.പി പ്രവർത്തകരെ അജ്ഞാത സംഘം കൊലപ്പെടുത്തി. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.

ഇരുപത്തിയേഴുകാരനായ ദീപക് മഹാതോയും പിതാവ് ലാൽമോഹൻ മഹാതോയുമാണ് ബുധനാഴ്‌ച ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ സംസ്ഥാന ബി.ജെ.പി ഘടകം സംസ്ഥാനത്ത് ഇതുവരെ 27 ബി.ജെ.പി പ്രവർത്തകരെ തൃണമൂൽ കോൺഗ്രസുകാർ കൊലപ്പെടുത്തിയതായി ആരോപിച്ചു. പുരുലിയയിൽ മാത്രം 5 പ്രവർത്തകരെയാണ് കൊലപ്പെടുത്തിയത്. രക്തദാഹികളായി മാറിയ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പശ്ചിമ ബംഗാളിനെയും പുരുലിയയെയും നരകമാക്കി മാറ്റിയിരിക്കുകയാണ്. സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങൾക്ക് മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഉത്തരവാദിയെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയവാർഗിയ ആരോപിച്ചു.

അതേസമയം, സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്. കുറ്റവാളികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ ഇവരെ അറസ്‌റ്റ് ചെയ്യുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടോയെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ