ആന്ധ്രയിൽ സ്‌റ്റീൽ ഫാക്‌ടറിയിൽ വിഷവാതകം ചോർന്നു, ആറ് മരണം
July 12, 2018, 8:26 pm
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ സ്‌റ്റീൽ ഫാക്‌ടറിയിൽ വിഷവാതകം ചോർന്ന് ആറ് പേർ മരിച്ചു. ആന്ധ്രപ്രദേശിലെ അനന്തപുരം ജില്ലയിലെ സ്വകാര്യ സ്‌റ്റീൽ ഫാക്‌ടറിയിലാണ് അപകടം. അറ്റകുറ്റപ്പണികൾക്ക് ശേഷം നടന്ന പരിശോധനയ്‌ക്കിടെയാണ് അപകടമുണ്ടായത്.

രണ്ട് പേർ അപകട സ്ഥലത്തു വച്ചും മറ്റ് നാല് പേർ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കാർബൺ മോണോക്‌സൈഡ് വാതകമാണ് ചോർന്നതെന്നാണ് പ്രാഥമിക നിഗമനം.

ബ്രസീലിയിൽ കമ്പനിയായ ജെർഡോവിന്റേതാണ് സ്‌റ്റീൽ കമ്പനി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ