ഞങ്ങൾ നിതീഷിനൊപ്പം; അമിത് ഷാ
July 13, 2018, 12:06 am
പാറ്റ്ന: 2019 ലോക്‌സഭാ തിരഞ്ഞടുപ്പിൽ ജെ.ഡി.യു- എൻ.ഡി.എ സഖ്യം തുടരുമെന്നുറപ്പിച്ച് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ. ഇന്നലെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യം നിതീഷ് കുമാറുമായുള്ള സഖ്യം തുടരും. ഞങ്ങൾ നിതീഷിനൊപ്പമാണ്. 2019ൽ ഒരുമിച്ച് മത്സരിക്കും. ബീഹാറിലെ നാൽപ്പത് സീറ്റുകളും സഖ്യം സ്വന്തമാക്കും- കൂടിക്കാഴ്ചയ്ക്കുശേഷം അമിത് ഷാ പറഞ്ഞു.
ബീഹാറിൽ കോൺഗ്രസിന്റെ അവസാനവും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാണാമെന്ന് ഷാ പറഞ്ഞു.

മിന്നലാക്രമണത്തെ കുറ്റം പറയുന്ന രാഹുൽ ഗാന്ധി കാലിത്തീറ്റ കുംഭകോണത്തെ പ്രശംസിക്കുമെന്നും കോൺഗ്രസ്- ആർ.ജെ.ഡി ബന്ധത്തെ കളിയാക്കി അമിത് ഷാപറഞ്ഞു.

ബി.ജെ.പി നേതൃത്വത്തിൽ നിതീഷ് കുമാറിന് അതൃപ്തിയുണ്ടെന്നും ആർ.ജെ.ഡി- കോൺഗ്രസ് മഹാസഖ്യത്തിലേക്ക് നിതീഷ് തിരിച്ചുപോകുമോ എന്നുമുള്ള രാഷ്ട്രീയ അഭ്യൂഹങ്ങളെ നിഷ്പ്രഭമാക്കുന്നതായിരുന്നു അമിത് ഷായുടെ വിശദീകരണം. അഴിമതിയുടെ ഭാഗത്തേക്ക് നിതീഷ് തിരിച്ചുപോകില്ലെന്ന് ഉറപ്പുണ്ടെന്നും ഷാ പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റുകൾ സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച നടത്തിയതായാണ് സൂചന.
ഇന്നലെ രാവിലെ 10 ന് പാറ്റ്നയിലെത്തിയ അമിത് ഷാ ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നിത്യാനന്ദ് റായ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നിതീഷുമായി ചർച്ച നടത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ