അന്വേഷണത്തോട് സഹകരിക്കും: ജലന്ധർ ബിഷപ്പ്
July 13, 2018, 12:26 am
ജലന്ധർ: താൻ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കാത്തത് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോദ്ധ്യമുള്ളതിനാലെന്ന് പീഡന ആരോപണം നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. വത്തിക്കാനിലേക്ക് കടക്കാൻ ശ്രമിക്കുന്നെന്നും ജലന്ധറിൽ ഒളിച്ച് താമസിക്കുകയാണെന്നുമുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ പോലീസ് ഇതുവരെ തന്നെ ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും അന്വേഷണസംഘം ജലന്ധറിൽ എത്തിയാൽ അവരോട് പൂർണമായും സഹകരിക്കുമെന്നും സത്യാവസ്ഥ പുറത്ത് കൊണ്ടുവരികയെന്നത് തന്റെ കൂടി ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പീഡനം നടന്നതായി ആരോപിക്കുന്ന 2014 മുതൽ 16 വരെയുള്ള കാലഘട്ടത്തിൽ കന്യാസ്ത്രീ തനിക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിരുന്നു. തന്റെ 25-ാമത് പൗരോഹിത്യ ജൂബിലിയിലും 2016 നവംബറിൽ തന്റെ അമ്മ മരിച്ചപ്പോഴും കന്യാസ്ത്രീ പങ്കെടുത്തിരുന്നു. ആരോപണത്തിൽ പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ അവർ ഈ പരിപാടികളിൽ പങ്കെടുക്കുമായിരുന്നോയെന്നും ബിഷപ്പ് ചോദിച്ചു.
ആരോപണത്തിന് പിന്നിൽ ഗുഢാലോചന നടന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നും സഭയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്ന് കരുതുന്നില്ലെന്നും ബിഷപ് പറഞ്ഞു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ