പുരുഷ മാദ്ധ്യമ പ്രവർത്തകനെ സ്ത്രീ ചുംബിച്ചാൽ പീഡനക്കേസാകില്ലേ? ലോകം ചർച്ച ചെയ്യുന്നു
July 12, 2018, 9:37 pm
മോസ്‌‌കോ: ലോകകപ്പ് ഫുട്ബോൾ ആരവങ്ങളിൽ ഇഷ്‌ട ടീമുകളുടെ വിജയാരവങ്ങൾ മുഴങ്ങുന്നതിനിടയിൽ ഇടയ്‌ക്കെങ്കിലും ലൈംഗികാതിക്രമങ്ങളുടെ വാർത്തയും കേൾക്കാറുണ്ടെന്നാണ് റഷ്യയിൽ നിന്നുള്ള സംസാരം. ജർമൻ ചാനലായ ഡച്ച് വെൽലെയുടെ റിപ്പോർട്ടർ ജൂലിത്ത് ഗോൺസാലസ് തേറൻ എന്ന വനിതാ മാദ്ധ്യമ പ്രവർത്തകയെ ലൈവ് റിപ്പോർട്ടിംഗിനിടെ ചുംബിച്ചത് ഏറെ വിവാദങ്ങൾക്ക് ഇടവച്ചിരുന്നു. എന്നാൽ ഇക്കാര്യം വകവയ്‌ക്കാതെ തന്റെ ജോലി തുടർന്ന മാദ്ധ്യമ പ്രവർത്തക ലോകത്തിന്റെ മുഴുവൻ കൈയ്യടി വാങ്ങിയിരുന്നു. എന്നാൽ സമാനമായ മറ്റൊരു സംഭവമാണ് ഇപ്പോൾ ലോകത്തിന് മുന്നിൽ പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്.

ഫുട്ബോൾ മാമാങ്കം റിപ്പോർട്ട് ചെയ്യുന്നതിനിടെ ദക്ഷിണ കൊറിയൻ മാദ്ധ്യമ പ്രവർത്തകനെ രണ്ട് ആരാധികമാർ ചുംബിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവച്ചത്. റിപ്പോർട്ടിംഗിനിടെ അപ്രതീക്ഷിതമായി രണ്ട് യുവതികൾ കവിളിൽ ചുംബിച്ചതിന്റെ ആഘാതത്തിൽ ഒരൽപം പതറിയെങ്കിലും വിജയകരമായി തന്റെ ജോലി തുടരാൻ അദ്ദേഹത്തിനായി. എന്നാൽ ഈ വീഡിയോ ഷെയർ ചെയ്‌ത് ചിലർ നടത്തിയ കമന്റുകളാണ് വിവാദത്തിന് വഴിവച്ചത്. ചുംബനമേറ്റ് വാങ്ങിയ മാദ്ധ്യമ പ്രവർത്തകൻ അത് നന്നായി ആസ്വദിച്ചുവെന്നാണ് മിക്കവരും കമന്റ് ചെയ്‌തത്. എന്നാൽ ഇത്തരം കൈയ്യേറ്റ ശ്രമങ്ങളെ ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തുവന്നു. ലൈംഗികാതിക്രമണത്തിന്റെ നിർവചനത്തിൽ സ്ത്രീക്കും പുരുഷനും തുല്യപരിഗണന നൽകും വിധം ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ